ഹെൽത്തി ബീറ്റ്റൂട്ട് ജ്യൂസ് രണ്ട് ബീറ്റ്റൂട്ട് എടുത്ത് തൊലികളഞ്ഞ് കഷണങ്ങളാക്കി അരിയുക.ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറിൽ ഇട്ട് മൂന്ന് വിസിൽ അടിച്ചു വേവിക്കുക. ഇതിലേക്ക് 4 ഏലക്ക, 6 ഇത്തപ്പഴം, കുറച്ചു ബദാം ( നട്സ് നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇടാം )മധുരം കൂടുതൽ വേണമെങ്കിൽ പഞ്ചസാര ഇട്ടു കൊടുക്കാം.

ഇനി ഇതെല്ലാം കൂടെ മിക്സിയുടെ ജാറിൽ നന്നായിട്ട് അടിച്ചെടുക്കുക. ഇനി ഇതിലേക്ക് തിളപ്പിച്ചാറിയ നല്ല തണുത്ത പാൽ കൂടെ ചേർത്ത് അടിച്ചെടുക്കാം.
ഇത് നല്ലൊരു ഗ്ലാസ് ജാറിലേക്ക് ഒഴിച്ച് മാറ്റി കുടിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ലൈക്കും ചെയ്യണം.