ഗണപതി ബപ്പാ മോറിയാ; ജീവിതത്തിലെ പല പുതിയ തുടക്കങ്ങൾ ഇന്നാണ്, ഉലകിനും ഉയിരിനും ഒപ്പം വിനായക ചതുർത്തി ആഘോഷിച്ച് വിഘ്നേശും നയൻതാരയും.!! | Ganesh Chaturthi Celebration Nayanthara and vignesh sivan

Nayanthara Vignesh Shivan Ganesh Chaturthi Celebration : തെന്നിന്ത്യൻ സിനിമ രംഗത്തെ സൂപ്പർ താരം ആണ് നയൻതാര. ഇന്ന് തന്റെ കരിയറിനും കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കും  ഒപ്പം വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് താരങ്ങൾ വിവാഹിതരായത്.

2022 ൽ നടന്ന വിവാഹത്തിന് ശേഷം ഇരുവർക്കും ഇരട്ട കുട്ടികൾ പിറന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വാർത്തകളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ കുട്ടികളോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനാണ് താരം കൂടുതൽ ശ്രദ്ധ നൽകാറുള്ളത്. നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ലോകമെമ്പാടും ഉള്ള ഹൈന്ദവ വിശ്വാസികൾ ഇന്ന് വിനായക ചതുർത്തി ആഘോഷിക്കുന്ന വേളയിൽ തന്റെ കുടുംബത്തോടൊപ്പം ആഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് വിഗ്നേഷ് തന്റെ റീലിലൂടെ പങ്കുവെച്ചത്. ഗണപതിയുടെ ഒരു ഗാനത്തോടൊപ്പമാണ് പുതിയ വീഡിയോ താരം പങ്കുവെച്ചത്. തന്റെ ഉയിരിനും ഉലകത്തിനു ഒപ്പം ഗണപതി വിഗ്രഹത്തെ ആരതി ഉഴിയുന്നതും മറ്റും ചിത്രങ്ങളിൽ കാണാം.

രണ്ടു മക്കളെയും വെള്ള വസ്ത്രങ്ങളിൽ ഒരുക്കി ഭക്തിയോടെ പ്രാർത്ഥിക്കുന്നതും ചിത്രങ്ങളിൽ കാണാം. ട്രഡീഷണൽ ലുക്കിൽ നയൻതാരയെ കണ്ട് ആരാധകരും വലിയ ആവേശത്തിലാണ്. പങ്കുവെച്ച പോസ്റ്റിന് ചുവടെ ഇവർക്ക് വിനായക ചതുർത്തി ആശംസകളും ആയി നിരവധി ആരാധകരും എത്തി. വീഡിയോ പങ്കുവെച്ച് വിക്കി ഇങ്ങനെ കുറിച്ചു, വളരെ ശുഭകരമായ ഒരു ദിനമാണ് കടന്നുപോയത്, ഒരുപാട് സന്തോഷവും നിറഞ്ഞ കുടുംബത്തോടൊപ്പം ഗണപതിയുടെ അനുഗ്രഹം തേടുകയാണ് ഞങ്ങൾ എന്നാണ് വിക്കി കുറുപ്പിലൂടെ പറയുന്നത്.