കഥയറിയാതെ ആട്ടമാടി പ്രകാശനും വിക്രവും; കിരണിന്റെയും കല്യാണിയുടെയും മുന്നിൽ ഇങ്ങളെ അഹങ്കാരം കാണിക്കുമ്പോൾ, താങ്ങാനാവാത്ത തിരിച്ചടിയുമായി അവൾ വരുന്നു.!! | Mounaragam Today Episode 8 August 2024

Mounaragam Today Episode 8 August 2024 : ഏഷ്യാനെറ്റിലെ പരമ്പരയായ മൗനരാഗം വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ കാർത്തികയുടെ ബലത്തിൽ വിക്രമിനെയും കൂട്ടി കിരണിൻ്റെ കമ്പനിയിലേക്ക് പോവുകയാണ്. കാർത്തിക നൽകിയ സുഖ സൗകര്യങ്ങളിൽ ആഹ്ലാദിക്കുകയാണ് മൂങ്ങ. പലതും സംസാരിക്കുമ്പോൾ ഇവിടെ നിങ്ങൾക്ക് ഒരു സ്ഥലവും അവിടെ വീടും വച്ച് നൽകുമെന്ന് പറയുകയാണ് കാർത്തിക.

ഇതൊക്കെ കേട്ട് മൂങ്ങയ്ക്ക് സന്തോഷം സഹിക്കാൾ പറ്റുന്നില്ല. അങ്ങനെ പ്രകാശനും വിക്രമും അഹങ്കാരത്തോടെ ആർഎസ് കൺസ്ട്രക്ഷനിൽ എത്തുകയാണ്. അവിടെ എത്തിയപ്പോൾ ഹരിയേട്ടനെ ആണ് കാണുന്നത്. ഹരിയേട്ടനോട് പലതും പറയുന്നതിന് ഇടയിലാണ് രതീഷ് കയറി വരുന്നത്.രതീഷിനെ കണ്ടപ്പോൾ പ്രകാശനും, വിക്രമും അപമാനിക്കുകയാണ്. അപ്പോൾ രതീഷ് പറയുന്നത് കല്യാണിയുടെ കൂടെ നിന്നപ്പോൾ നമുക്ക് വീടും സ്ഥലവും ഒക്കെ ഉണ്ടാകാനുള്ള അവസ്ഥ വന്നിരിക്കുകയാണെന്ന് പറയുകയാണ് രതീഷ്. ശേഷം പ്രകാശനും വിക്രമം അകത്തേക്ക് കയറി കല്യാണിയുടെ ഓഫീസിലേക്ക് പോവുകയാണ്.

അവിടെ കല്യാണിയും കിരണും ഉണ്ടായിരുന്നു. വിക്രമിനെ കണ്ടപ്പോൾ ഇവനെയും കൊണ്ട് എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിക്കുകയാണ്. പ്രകാശൻ കല്യാണിയെ അപമാനിക്കുകയാണ്. അപ്പോഴാണ് കാദംബരി വരുന്നത്. കാദംബരിയോടും പലതും പറയുകയാണ്. എൻ്റെ മകനെ ജയിലിലാക്കിയതിന് ഞാൻ നിങ്ങളോട് പകരം ചോദിക്കുമെന്നും, ഒരു ദിവസമെങ്കിലും നിൻ്റെ ഭർത്താവിനെ ജയിലിൽ അടയ്ക്കുമെന്ന് പറയുകയാണ് പ്രകാശൻ.

അഹങ്കാരത്തോടെ ഇറങ്ങിപ്പോവുകയാണ് പ്രകാശൻ.പോകുന്ന വഴിയിൽ ആൽബിയെയും സോണിയെയും കാണുകയാണ്. കണ്ടപ്പോൾ അവിടെ ഇറങ്ങി സോണിയോടും ആൽബിയോടും വഴക്കിടുകയാണ്. നിന്നെ വിട്ട് അവൾ മറ്റൊരാളെ തേടി പോക്യമെന്ന് പറയുകയാണ് പ്രകാശൻ. അങ്ങനെ പോകാൻ ആൽബിയേട്ടൻ നിങ്ങളെപ്പോലെ അല്ലെന്ന് പറയുകയാണ് സോണി. ഇവരോട് ഞങ്ങൾ സംസാരിക്കുന്നതെന്തിനാണെന്ന് പറയുകയാണ് സോണി. ദേഷ്യത്തിൽ കാറിൽ കയറിപ്പോവുകയാണ് സോണിയും ആൽബിയും. അഹങ്കാരത്തിൽ കയറിപ്പോവുകയാണ് പ്രകാശനും വിക്രമും. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.