കാട്ടിലെ മീൻ കറിയോ അങ്ങനെ ഒരു കറി ഉണ്ടോ. Special forest fish curry recipe
Special forest fish curry recipe | കാട്ടിലെ മീൻ കറിയോ അങ്ങനെ ഒരു കറി ഉണ്ടോ എന്ന് നമ്മൾ തോന്നി സാധാരണ മീൻ കറി പോലെ അല്ല കാട്ടിലെ മീൻകറി തയാറാക്കുന്നത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് കാട്ടിൽ ജീവിക്കുന്നവർക്ക് ഉണ്ടാകുന്ന മീൻ കറിയല്ല നമ്മൾ കാട്ടിലോട്ട് ഒരു യാത്ര പോവുകയാണെങ്കിൽ ഒന്ന് രണ്ട് ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒരു മീൻ കറിയാണ് തയ്യാറാക്കുന്നത്.
ഈയൊരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് മുളക് നന്നായിട്ടൊന്ന് അരച്ചെടുക്കണം കുറച്ചു സമയം വെള്ളത്തിൽ ഒന്ന് കുതിർത്തതിനു ശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കണം.
അതിനുശേഷം ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും കുരുമുളകും ഒക്കെ ചേർത്ത് നല്ലപോലെ അരച്ചെടുത്ത അതിനുശേഷം കല്ലുപ്പും കൂടി ചേർത്ത് അരച്ചെടുത്ത് ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് വെച്ചിട്ടുള്ള ബാക്കി ചേരുവകളും ചേർത്തുകൊടുത്ത നല്ലപോലെ വഴറ്റിയെടുക്കണം നല്ലപോലെ വഴറ്റിയതിനു ശേഷം മാത്രം ഇതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുത്ത് ആവശ്യത്തിനു മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് കുറച്ചു ഉലുവാപ്പൊടിയും ചേർത്ത് കൊടുത്ത് ഇത് വീണ്ടും നല്ലപോലെ തിളയ്ക്കാൻ വയ്ക്കണം നല്ലപോലെ തിളച്ചു കുറുകി വന്നു തുടങ്ങുമ്പോൾ മാത്രം ഇതിലേക്ക് മീൻ ചേർത്ത് കൊടുത്ത് തീ കുറച്ചുവെച്ച് വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായ ഒന്നാണ് ഈ ഒരു മീൻ കറി നമുക്ക് രണ്ടുമൂന്നു ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നത് കൊണ്ട് കാട്ടിൽ ഒക്കെ നമുക്ക് യാത്ര പോകുമ്പോൾ പറ്റിയ ഒരു കറിയാണ്
എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen