എണ്ണ മാങ്ങ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; നാവിൽ വെള്ളം ഓടിക്കുന്ന റെസിപ്പി.!! | Oiled Mango Pickle Recipe
Oiled Mango Pickle Recipe : മാങ്ങാ കാലമായാൽ അത് അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതാണ്.എന്നാൽ മിക്കപ്പോഴും കൂടുതൽ അളവിൽ അച്ചാർ ഉണ്ടാക്കി വയ്ക്കുമ്പോൾ അത് കേടായി പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കാലങ്ങളോളം എണ്ണമാങ്ങ കേടാകാതെ സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാൻ ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തുടച്ച് നീളത്തിൽ അത്യാവശ്യം കനത്തിൽ മുറിച്ചെടുക്കുക.
അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് അതിലേക്ക് മാങ്ങ വറുത്തെടുക്കാൻ ആവശ്യമായ നല്ലെണ്ണ ഒഴിച്ചു കൊടുക്കണം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ മുറിച്ചുവെച്ച മാങ്ങ അതിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. എണ്ണ നല്ലതുപോലെ കളഞ്ഞതിനു ശേഷം മാങ്ങ കോരിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ കാശ്മീരി ചില്ലിയും ഒരു ടേബിൾ സ്പൂൺ അളവിൽ സാധാരണ മുളകുപൊടിയും ചേർത്ത് ഒന്ന് ഇളക്കുക.
ശേഷം ഒരു ടീസ്പൂൺ കായപ്പൊടി, ഉലുവപ്പൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു കൂട്ട് ഒന്ന് വറുത്ത് സെറ്റായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാങ്ങ ഇട്ടു കൊടുക്കാവുന്നതാണ്. മാങ്ങയിലേക്ക് പൊടികളെല്ലാം നല്ലതുപോലെ പിടിച്ചു കഴിഞ്ഞാൽ ഓഫ് ചെയ്ത് മാങ്ങ മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്.
ശേഷം ഇത് ഒട്ടും നനവില്ലാത്ത ഒരു ജാറിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാങ്ങ എത്രനാൾ ആയാലും അത് കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും. മാത്രമല്ല ഈ ഒരു അച്ചാർ കൂട്ടി ചോറ് കഴിക്കാനും കഞ്ഞി കുടിക്കാനുമെല്ലാം നല്ല രുചിയും ആയിരിക്കും. മറ്റ് അച്ചാറുകളെ പോലെ ഇവ പെട്ടെന്ന് കേടായി പോകാത്തതു കൊണ്ട് തന്നെ കാലങ്ങളോളം ഉപയോഗിക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Sree’s Veg Menu