പണിയും എളുപ്പം രുചിയും ഏറെ.!! വെള്ള പണിയാരവും അടിപൊളി തേങ്ങ ചട്നിയും; വേറിട്ടൊരു ബ്രേക്ഫാസ്റ് ആയാലോ.!! | Tasty Vella Paniyaram Recipe
Tasty Vella Paniyaram Recipe : ഇന്ന് നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് ആയാലോ? നമ്മൾ സ്ഥിരം കഴിക്കുന്ന ഇഡലി പുട്ട് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഐറ്റം. ഈ വിഭവത്തിന്റെ പേര് വെള്ള പണിയാരം എന്നാണ്. ഇതിനായി രണ്ട് ഗ്ലാസ് പച്ചരി എടുക്കാം. ദോശയ്ക്ക് എടക്കുന്ന പച്ചരി തന്നെ ഉപയോഗിക്കാം. കഴുകി വൃത്തിയാക്കി ആറു മണിക്കൂർ കുതിർത്ത് വയ്ക്കാവുന്നതാണ്.
ശേഷം അരി അരച്ചെടുക്കാവുന്നതാണ്. അരവിലേക്ക് ഒരു കാൽ കപ്പ് തേങ്ങ ചിരവിയതും ചേർക്കാം. അതോടൊപ്പം ഒരു കപ്പ് വെള്ള അവല് ചേർക്കാം. വെള്ള അവൽ ആണെങ്കിൽ അപ്പത്തിന് നല്ലൊരു ഭംഗി ലഭിക്കും. തുടർന്ന് ഫർമന്റേഷന് വേണ്ടി തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. കൂടാതെ നാല് ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കണം. എട്ടു മണിക്കൂർ കൊണ്ട് പെർമെന്റേഷൻ പൂർത്തിയാകും. ഈസ്റ്റിനു പകരമായിട്ടാണ് നമ്മൾ തേങ്ങാവെള്ളം ഉപയോഗിക്കുന്നത്.
ഇനി നമുക്ക് ആവശ്യാനുസരണം തേങ്ങാവെള്ളം ഉപയോഗിച്ച് ഇത് അരച്ചെടുക്കാവുന്നതാണ്. ദോശമാവിന്റെ പരുവത്തിൽ തന്നെ നമുക്ക് അരച്ചെടുക്കാവുന്നതാണ്. എട്ടു ഒമ്പത് മണിക്കൂർ വരെ സമയമെടുക്കും മാവ് ഫെർമന്റ് ആയി വരാൻ. തുടർന്ന് നമുക്ക് ഉണ്ണിയപ്പ ചട്ടിയിൽ നമ്മുക്ക് അപ്പം ചുട്ടെടുക്കാവുന്നതാണ്. ആദ്യം ഓരോ കുഴിയിലും അല്പം എണ്ണ പുരട്ടിക്കൊടുക്കാം
അതിനുശേഷം ചട്ടിയിലെ കുഴിയിലേക്ക് ആവശ്യാനുസരണം നമുക്ക് ആ ഒഴിക്കാം. ഒരു അഞ്ചുമിനിറ്റ് കൊണ്ട് തന്നെ വെന്തുകിട്ടുന്നതാണ്. ഒരു സ്പൂൺ ഉപയോഗിച്ച് മറച്ചു കൊടുക്കാവുന്നതാണ്. വീണ്ടും രണ്ടു മൂന്നു മിനിറ്റ് നമ്മുക്ക് അടച്ചുവെച്ച് വേവിക്കാം. വളരെ സ്വാദിഷ്ടമായ പഞ്ഞി പോലുള്ള വെള്ള പണിയാരം എളുപ്പത്തിൽ ചുട്ടെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ചുട്ടെടുക്കുകയും ബാക്കി മാവ് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാവുന്നതാണ്.