പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! | Tasty Steamed Banana Snack Recipe
Tasty Steamed Banana Snack Recipe : പഴം ഇരിപ്പുണ്ടോ.? എങ്കിൽ പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പഴം കൊണ്ട് ഒരു അടിപൊളി വിഭവമാണ്. ഇതിനായി ഏത്തപ്പഴമോ, ഞാലിപൂവാണോ, റോബസ്റ്റ പഴമോ, അങ്ങിനെ ഏത് പഴം വേണമെങ്കിലും നമുക്ക് ഇവിടെ ഉപയോഗിക്കാം.
നമ്മൾ ഇവിടെ ചെറിയ പഴം ഉപയോഗിച്ചാണ് ഈ കിടു ഐറ്റം തയ്യാറാക്കുന്നത്. ആദ്യം പഴം തൊലിയെല്ലാം കളഞ്ഞ് ഒരു ബൗളിലേക്ക് ഇടുക. എന്നിട്ട് പഴം കൈകൊണ്ട് നല്ലപോലെ ഉടച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് 1 ഗ്ലാസ് ഗോതമ്പ് പൊടി, 2 tsp മൈദ, ആവശ്യത്തിന് തേങ്ങ ചിരകിയത്, കുറച്ച് ശർക്കര അരിഞ്ഞെടുത്തത്, കുറച്ച് ഏലക്കയും ജീരകവും പൊടിച്ചത്, 1 നുള്ള് ഉപ്പ് ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക.
ഇത്തിരി വെള്ളം കൂടി ഒഴിച്ച് മാവ് നല്ലപോലെ കുഴക്കുക. അങ്ങിനെ നമ്മുടെ മാവ് റെഡിയായിട്ടുണ്ട്. അടുത്തതായി ഇത് ആവിയിൽ വേവിച്ചെടുക്കണം. വാഴയിലയിലോ, കപ്പ് കേക്കിന്റെ പാത്രത്തിലോ, സ്റ്റീൽ ഗ്ലാസിലോ, പേപ്പർ ഗ്ലാസിലോ, കിണ്ണത്തിലോ നമുക്കിത് വേവിച്ചെടുക്കാവുന്നതാണ്. ഇവിടെ കപ്പ് കേക്കിന്റെ പാത്രത്തിലാണ് ചെയ്യുന്നത്. അതിനായി തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കപ്പ് കേക്കിന്റെ പാത്രത്തിൽ
നിറച്ചശേഷം ഇത് ഇഡലി പാത്രത്തിൽ ആവികൊള്ളിക്കാം. അതിനായി ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കുക. വെള്ളം നല്ലപോലെ തിളച്ച് ആവി വരുമ്പോൾ മാവ് നിറച്ചു വെച്ചിരിക്കുന്ന പാത്രം ഇഡലിത്തട്ടിൽ വെച്ച് ഇഡലി പാത്രത്തിലേക്ക് ഇറക്കിവെച്ചു ആവിയിൽ വേവിച്ചെടുക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോ കണ്ടു മനസിലാക്കൂ. Tasty Steamed Banana Snack Recipe Video credit: Grandmother Tips