വിരുന്നുകാർ ഉണ്ടോ? നമുക്ക് ഒരു വെറൈറ്റി ചിക്കൻ മസാല കറി ഉണ്ടാക്കിയാലോ?. Easy chicken bhuna recipe
Easy chicken bhuna recipe | വീട്ടിലേക്ക് വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ അമ്മമാർക്ക് ആധിയാണ് അല്ലേ. വീട് ഒതുക്കി പെറുക്കി വയ്ക്കാൻ ഒരു ഓട്ടമാണ്. അതിന്റെ ഇടയിൽ കൂടി അവർക്ക് എന്ത് ഭക്ഷണം നൽകണം എന്ന ചിന്ത മനസ്സിൽ ഓടുന്നുണ്ടാവും. വീട് ഒതുക്കിയിട്ടും മനസ്സിൽ ഒന്നും തെളിഞ്ഞില്ല എങ്കിൽ അടുത്ത് ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്.അങ്ങനെ പരതുമ്പോൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. കുറച്ച് സമയം എടുത്താലും സ്പെഷ്യൽ ആയിട്ടുള്ള അവസരങ്ങളിൽ തയ്യാറാക്കാവുന്ന വെറൈറ്റി ആയിട്ടുള്ള ഒരു അടിപൊളി ചിക്കൻ മസാല ആണ് അതിൽ കാണിക്കുന്നത്. ചിക്കൻ ബുനാ മസാല എന്നാണ് ഈ വിഭവത്തിന്റെ പേര്.
ചിക്കൻമുളക് പൊടിമല്ലിപ്പൊടിമഞ്ഞൾപ്പൊടികുരുമുളക് പൊടിഗരം മസാലഉപ്പ്പച്ചമുളക്ഇഞ്ചിവെളുത്തുള്ളിമല്ലിയിലതൈര്കുരുമുളക്,ഏലയ്ക്ക,പട്ട, ഗ്രാമ്പു,കറുത്ത ഏലയ്ക്ക,ചെറിയ ജീരകം
ആദ്യം തന്നെ ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കണം. ഇതിലേക്ക് മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഉപ്പും പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും മല്ലിയില പൊടിയായി അരിഞ്ഞതും തൈരും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് അര മണിക്കൂർ മാറ്റി വയ്ക്കണം. ഈ സമയം കൊണ്ട് ഇതിന് വേണ്ട ഒരു മസാല തയ്യാറാക്കാം. അതിനായി മല്ലി, കുരുമുളക്, ഏലയ്ക്ക, പട്ട, ഗ്രാമ്പു, കറുത്ത ഏലയ്ക്ക, ചെറിയ ജീരകം എന്നിവ വറുത്ത് പൊടിച്ചെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വറുക്കണം. ഇത് മാറ്റിയിട്ട് പാനിൽ എണ്ണ ചൂടാക്കിയിട്ട് സവാള വഴറ്റണം. നന്നായി വഴറ്റിയിട്ട് ചിക്കൻ കഷ്ണങ്ങൾ ചേർക്കണം. അതോടൊപ്പം പൊടിച്ച് വച്ചിരിക്കുന്ന മസാലയും കൂടി ആവശ്യത്തിന് ചേർക്കണം. ഇതിലേക്ക് തൈരും ചേർത്ത് യോജിപ്പിച്ചിട്ട് അവസാനമായി ചൂട് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട്.