അസാധ്യ രുചിയിൽ ഒരു മുട്ട കുറുമ തയ്യാറാക്കാം. Malabar style mutta kuruma recipe
Malabar style mutta kuruma recipe | ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ.കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
പുഴുങ്ങിവച്ച മുട്ട – 5 എണ്ണംസവാള മൂന്നെണ്ണംഒരു പച്ചമുളക്ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കറിവേപ്പിലഒരു തക്കാളി , മഞ്ഞൾപൊടികുരുമുളകുപൊടിമല്ലിപ്പൊടിതേങ്ങാപ്പാൽഉപ്പ്എണ്ണകടുക്
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം സവാള കൂടി ചേർത്തു കൊടുക്കണം. സവാള എണ്ണയിൽ കിടന്ന് നന്നായി വഴണ്ട് തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കുക. അതോടൊപ്പം തന്നെ തക്കാളി കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. എല്ലാ ചേരുവകളും നന്നായി വെന്ത് എണ്ണ ഇറങ്ങി തുടങ്ങുമ്പോൾ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്.
എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഉള്ളി നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. തേങ്ങാപ്പാൽ തിളച്ച് ഒന്ന് സെറ്റായി തുടങ്ങുമ്പോൾ പുഴുങ്ങി വെച്ച മുട്ട കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മുട്ട റെസിപ്പി ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.