കേരള തനിമയിൽ നാല് ബെഡ്‌റൂം അടിപൊളി വീട്; കുറഞ്ഞ സ്ഥല പരിമിതിയിൽ അത്യാധുനിക സ്വകാര്യങ്ങളോട് കൂടി പഴമ വിളിച്ചോതുന്ന പുതിയ വീട്.!!4BHK Nalukettu Traditional Home Tour

4BHK Nalukettu Traditional Home Tour | കണ്ടംബറി സ്റ്റൈലുകളിൽ നിന്നും നാടൻ വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 8 സെന്റിൽ പണിത നാല് കിടപ്പ് മുറികൾ അടങ്ങിയ കിടിലൻ നാലുകെട്ടിന്റെ വീട് കണ്ട് നോക്കാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള നാടൻ ഡിസൈനുകളാണ് പുറം കാഴ്ച്ചയിയോ നിന്ന് നമ്മൾക്ക് കാണാൻ കഴിയുന്നത്. പൂമുഖത്ത് വരാന്തയാണ് സജ്ജീകരിചിരിക്കുന്നത്.

സന്ദർശകർക്ക് ഇരിക്കാനുള്ള സംവിധാനവും ഈയൊരു വരാന്തയിലുണ്ട്. തടികളാൽ നിർമ്മിച്ച പ്രധാന വാതിൽ കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയയാണ് കാണുന്നത്. ഇവിടെ സെറ്റിയും മറ്റ് സൗകര്യങ്ങൾ ഒരുക്കിട്ടുണ്ട്. ടീവി യൂണിറ്റും ഈ ഹാളിലാണ് വരുന്നത്. മൂന്ന് പാളികൾ അടങ്ങിയ ഒരു ജാലകം കാണാൻ കഴിയും.

ലിവിങ് ഹാൾ കഴിഞ്ഞാൽ നേരെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് നാലുക്കെട്ടിലാണ്. മനോഹരമായ കാഴ്ച്ചയാണ് ഇവിടെ നിന്ന് സമ്മാനിക്കുന്നത്. ഡൈനിങ് ഏരിയയും ഒരു വശത്ത് ഒരുക്കിട്ടുണ്ട്. ഒരേ സമയത്ത് ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഏരിയയിലുണ്ട്. വേറെയൊരു ഭാഗത്ത് പ്രാർത്ഥന ഇടം കാണാം. നല്ലൊരു ഐശ്വര്യം നിറഞ്ഞ ഇടമായിട്ടാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ഒരു ഓപ്പൺ അടുക്കളയായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കുറച്ച് മോഡേൺ രീതിയിലും കൂടാതെ മറ്റ് എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരിടം എന്ന് വേണമെങ്കിൽ പറയാം. മറ്റൊരു ഇടം എന്നത് വീട്ടിലെ മുറികളാണ്. വളരെയധികം സ്ഥലം നിറഞ്ഞ ഇടമായിട്ടാണ് മുറികൾ ഒരുക്കിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനും അല്ലെങ്കിൽ മുതിർന്നവർക്ക് ഇരുന്ന് വർക്ക് ചെയ്യാനുള്ള സ്പേസ് ഇവിടെ മാറ്റിവെച്ചിട്ടുണ്ട്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം. 4BHK Nalukettu Traditional Home Tour

Total Plot : 8 Cent1) Varantha2) Living Area3) Naalukett4) Prayer room5) 4 Bedroom + Bathroom6) Kitchen