2 മിനുട്ടിൽ ഒരു പച്ചക്കറിയും വേണ്ട ചോറിനു നല്ല സൂപ്പർ കറി തയ്യാറാക്കാം.| 2 Minute Special Curry

ഒരു പച്ചക്കറിയും വേണ്ട നല്ല സൂപ്പർ കറി തയ്യാറാക്കാം…

ആവശ്യമുള്ള സാധനങ്ങൾ.

തേങ്ങ -1/2 മുറി
പച്ചമുളക് -2 എണ്ണം
ജീരകം -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
തൈര് -1/2 ലിറ്റർ
ഉപ്പ് -2 സ്പൂൺ
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -4 സ്പൂൺ
കറി വേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, മഞ്ഞൾ പൊടി, ജീരകം എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക…

ശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം അരച്ച് അരപ്പ് കൂടി ഒഴിച്ച് നന്നായിട്ട് തിളപ്പിച്ച് എടുക്കുക…

ഒന്ന് ശേഷം മാത്രം കട്ട തൈരും ഒന്നു മിക്സിയിൽ അടിച്ചതിനുശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കാവുന്നതാണ്. ഒരു പച്ചക്കറിയും ഇല്ലാതെ വളരെ രുചികരമായ ഒരു മോര് കൂട്ടാനാണ് തയ്യാറാക്കി എടുക്കുന്നത് ചോറിന് വേറെ ഒന്നിന്റെയും ആവശ്യമില്ല രണ്ട് മിനിറ്റ് കൊണ്ട് കറി റെഡിയാക്കാം..