2 മിനുട്ടെ അധികം.!! ഇതാണ് ഒറിജിനൽ മിൽക്ക് മെയ്‌ഡിന്റെ രഹസ്യം.. ലക്ഷകണക്കിന് ആളുകൾ വിജയം ഉറപ്പാക്കിയ റെസിപ്പി.!! ഇനി ഒരിക്കലും മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങേണ്ട.. | 2 Mins Tasty Milkmaid Recipe

2 Mins Tasty Milkmaid Recipe  : മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ

സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിൽക്ക് മെയ്ഡ് തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഉരുളിയോ എടുക്കാവുന്നതാണ്. പാത്രം നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച പാൽ മുഴുവനായും ഒഴിച്ചു കൊടുക്കുക. പാത്രത്തിൽ കിടന്ന് പാൽ നല്ലതുപോലെ തിളച്ച് കുറുകി വരണം. അതിന് ശേഷം എടുത്ത പാലിന്റെ അളവ് അനുസരിച്ച് പാൽപ്പൊടി കൂടി ചേർത്ത്

കൊടുക്കണം. അതായത് കൂടുതൽ അളവിൽ പാൽ എടുക്കുന്നുണ്ടെങ്കിൽ ഏകദേശം 400 ഗ്രാം അളവിലെങ്കിലും പാൽപ്പൊടി എടുക്കേണ്ടതുണ്ട്. പാലും പാൽപ്പൊടിയും നല്ലതുപോലെ തിളച്ച് കുറുകി സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കോൺഫ്ലോർ കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും പാലിൽ കിടന്ന് നിറമെല്ലാം മാറി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പഞ്ചസാര ചേർത്തതിനു ശേഷം കൈ വിടാതെ നല്ല രീതിയിൽ പാൽ

ഇളക്കി കൊടുക്കണം. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഈയൊരു രീതിയിൽ പാലും മറ്റു ചേരുവകളും കുറുക്കിയെടുത്താൽ മാത്രമേ മിൽക്ക് മെയ്ഡിന് നല്ല രുചി കിട്ടുകയുള്ളൂ. തയ്യാറാക്കി വെച്ച മിൽക്ക് മെയിഡിന്റെ ചൂട് ആറി കഴിയുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ രുചികരമായ മിൽക്ക് മെയ്ഡ് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. 2 Mins Tasty Milkmaid Recipe Credit : Paadi Kitchen