കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായിരുന്നു. 14th death anniversary of Sajan Sagara

സംവിധായകൻ വിനയന്റെതായി 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് അത്ഭുത ദ്വീപ്. പൃഥ്വിരാജ് നടൻ ഗിന്നസ് പക്രു എന്നിവർ നായകൻമാരായിട്ടെത്തിയ ഈ ചിത്രത്തിൽ പൊക്കം കുറഞ്ഞ നിരവധി പുതുമുഖങ്ങൾ അഭിനയിച്ചിരുന്നു. ഗിന്നസ് പക്രുവിന് പോലെ തന്നെ ചിത്രത്തിൽ തിളങ്ങിയ മറ്റൊരു താരമാണ് സാജൻ സാഗര. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമ്മ ദിവസമായിരുന്നു. ഏറെ വർഷങ്ങൾക്കു മുമ്പ് പരിശീലനത്തിനിടയിൽ ബെഞ്ചിൽ നിന്ന് താഴെ വീണാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സിനിമ താരവുമായി ഗിന്നസ് പക്രു ഇപ്പോൾ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പ് ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഏറെ പ്രിയപ്പെട്ട സാജൻ സാഗര, മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സാജൻ 2005 പുറത്തിറങ്ങിയ വിനയൻ സാർ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലൂടെയാണ് ഏറെ ജനപ്രീതിയുള്ള നടനാകുന്നത്. 2005 സെപ്റ്റംബർ 19ന് തന്റെ ഇരുപത്തിയൊമ്പതാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. അത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ എന്നും അത്ഭുതമായി മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ഒപ്പം ആ ചിരിയും.. ഓർമ്മപ്പൂക്കൾ എന്നാണ് തന്റെ സുഹൃത്തിന്റെ ഓർമ്മ ദിവസം നടൻ ഗിന്നസ് പക്രു തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചത്.

നിരവധി ആരാധകരാണ് താരം പങ്കുവെച്ച ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. ആ ചിരി തന്നെ ധാരാളം ആണ് ഇന്നും മലയാളിക്ക് ഓർത്തെടുക്കാൻ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്, ജഗപൊക കോമഡി പ്രോഗ്രാം അതിലൂടെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത് തുടർന്ന് അത്ഭുത ദ്വീപിലെ പ്രകടനത്തിലൂടെ മലയാളികൾ ഏറ്റെടുത്ത താരം എന്നാണ് കമന്റുകൾ.

മലയാളികളുടെ മനസ്സിൽ ഇന്നും ആ ചിരി മങ്ങാതെ തങ്ങി നിൽപ്പുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പക്രു പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ബോക്സ്.

14th death anniversary of Sajan Sagara