1000 കോടി കൊയ്ത ബോളിവുഡ് ചിത്രങ്ങൾ.!! 1000 Cr Bollywood Movies
1000 Cr Bollywood Movies : ഇന്ത്യയുടെ ഫിലിം ഇൻഡസ്ട്രികളുടെ രാജാവ് ആണ് ബോളിവുഡ്. അത്യാധുനിക രീതിയിൽ ഫിലിം പ്രൊഡക്ഷൻസ് പണ്ട് മുതൽക്കേ നടക്കുന്ന മറ്റൊരു ഇൻഡസ്ട്രിയും ഇന്ത്യയിൽ ഇല്ല. വൻചിത്രങ്ങൾ നിരവധി ഇറങ്ങാറുള്ളത് കൊണ്ട് തന്നെ അവിടുത്തെ താരങ്ങളുടെ ലൈഫ് സ്റ്റൈൽ പോലും മറ്റു ഭാഷയിലെ താരകളുടേതുമായി വ്യത്യസ്തമാണ്. ബോളിവുഡിൽ ആണ് 1000 കോടി ക്ലബ്ബിൽ കയറിയ ചിത്രങ്ങൾ ഉള്ളത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യത്തെ ചിത്രം ദംഗൽ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ആയിരം കോടി ചിത്രമാണ് ദംഗൽ. അമീർ ഖാൻ നായകനായ ചിത്രം മികച്ച തിരക്കഥ കൊണ്ടും മെയ്ക്കിങ് കൊണ്ടും തങ്ങളുടെ അഭിനയ മികവ് കൊണ്ടും എല്ലാം ഏറ്റവും ഉയർന്ന നിലവാരം തന്നെ പുലർത്തി. നിതീഷ് തിവാരിയുടെ സംവിധാന്തത്തിൽ ഒരുങ്ങിയ ചിത്രം 2016 ൽ ആണ് റിലീസ് ആയത്.
യഥാർത്ഥ സംഭവത്തിൽ നിന്ന് ഉടലെടുത്ത കഥയായത് കൊണ്ട് തന്നെ വലിയ സസ്പെൻസുകൾ ഇല്ലായിരുന്നു. ഗീതാ ഭഗത്, ബബിത ഭഗത് സഹോദരിമാരുടെ കോമൺ വെൽത്ത് ഗെയിംസിലെ ചരിത്ര വിജയം എല്ലാവരും നേരിൽ കണ്ടതാണ്. അമീർ ഖാൻ അവതാരകനായി എത്തിയിരുന്ന സത്യമേവ ജയതേ എന്ന പ്രോഗ്രാമിന് ഇരുവരും അതിഥികൾ ആയി എത്തിയപ്പോഴാണ് ഈ വിജയത്തിന് വേണ്ടി ഇവർ നടത്തിയ ത്യാഗോജ്വലമായ കഠിനാധ്വാനത്തെപ്പറ്റി എല്ലാവരും അറിയുന്നത്. ഈ പ്രോഗ്രാം കണ്ടത്തോടെയാണ് നിതീഷ് തിവാരി ദംഗലിനു തിരക്കഥ എഴുതാൻ ആരംഭിച്ചത്. ഇന്ത്യയിൽ പലയിടത്തും നില നിൽക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്താലുകളും സ്ത്രീകൾ ജനിക്കുന്നത് ഐശ്വര്യമില്ലായ്മയാണെന്ന് ചിന്തിക്കുന്ന സമൂഹത്തെ വരച്ചു കാണിക്കുകയും ചെയ്യുന്ന സിനിമ.
സ്ത്രീകളുടെ യഥാർത്ഥ ശക്തിയെയും അവരുടെ അതംവിശ്വാസത്തേയും എല്ലാം വരച്ചു കാട്ടുന്നു. മികച്ച അഭിനയമാണ് ഇതിൽ എല്ലാവരും കാഴ്ച വെച്ചത്. ഫാത്തിമയും സന്യയും ആണ് ഗീത സിങ്ങിനെയും ബബിത സിങ്ങിനെയും അവതരിപ്പിച്ചത് അവരുടെ അച്ഛനായാണ് അമീർ ഖാൻ എത്തിയത്. വ്യത്യസ്ത ലുക്കിന് വേണ്ടി ഭാരം കുറച്ചും കൂട്ടിയും എല്ലാം വലിയ ഡെഡിക്കേഷൻ ആണ് അമീർ ഖാൻ ചിത്രത്തിന് വേണ്ടി എടുത്തത്. 70 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം 2024 കോടിയാണ് സ്വന്തമാക്കിയത്. അമീർ ഖാൻ പ്രൊഡക്ഷൻസിന്റെയും വാൾട്ട് ഡിസ്നീ പിക്ചേഴ്സിന്റെയും നേതൃത്വത്തിൽ അമീർ ഖാൻ, കിരൺ റാവു, സിദ്ധാർഥ് റാവു എന്നിവർ ചേർന്നാണ് ദംഗൽ നിർമിച്ചത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ പഠാൻ ഷാരുഖ് ഖാന്റെ ഒരു വൻ തിരിച്ചു വരവ് കൂടിയായിരുന്നു.
0 എന്ന ചിത്രത്തിന്റെ പരാജയം കിങ് ഖാന്റെ യുഗം അവസാനിച്ചു എന്ന് വരെ രേഖപ്പെടുത്താൻ പോന്നതായിരുന്നു. എന്നാൽ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് പഠാനിലൂടെ ഷാരുഖ് നടത്തിയത്. 2019 ൽ കാശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 അസാധുവാകുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിനു തുനിയുന്ന പാക് സൈനിക മേധാവി അതിനായി വിനാശകാരികളായ തീവ്രവാദി ഗ്രൂപ്പുകളുമായി കൈ കോർക്കുന്നു. ജിം ആണ് ഔട്ട് ഫിറ്റ് എക്സ് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ മേധാവി. ജോൺ എബ്രഹാം ആണ് ആണ് ആ റോളിൽ എത്തുന്നത്. അടിപൊളി ഫൈറ്റ്, മാസ് രംഗങ്ങൾ നിറയുന്ന പഠാൻ 1050 കോടി കളക്ഷൻ ആണ് നേടിയത്. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റലിയുടെ ആദ്യത്തെ ബോളിവുഡ് അരങ്ങേറ്റം ഷാരുഖ് ഖാൻ നായകനായ ജവാൻ ആയിരുന്നു. മാസും ഫൈറ്റും പ്രണയവും എല്ലാം നിറച്ച ഒരു ആക്ഷൻ ത്രില്ലെർ ആയിരുന്നു ജവാൻ.
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക. തമിഴ് സൂപ്പർ തരാം വിജയ് സേതുപതി നായകനായും എത്തി.370 കോടി ബജറ്റിൽ 1140 കൂടിയാണ് ചിത്രം നേടിയത്. സന്ദീപ് റെഡ്ഢിയുടെ ആനിമൽ ആയിരുന്നു മറ്റൊരു ചിത്രം. രൺബീർ കപൂർ നായകനായി എത്തിയ ആനിമൽ അക്ഷരാർത്ഥത്തിൽ ആനിമലിന്റെ സ്വഭാവം കാണിക്കുന്ന നായകന്റെ കഥയായിരുന്നു. ഡൽഹിയിലെ വ്യവസായ കുടുംബത്തിൽ ജനിച്ച, തന്റെ പിതാവിനെ ജീവനു തുല്യം സ്നേഹിക്കുന്ന വിജയ് സിങ്ങിന്റെ കഥയാണ്. ടോക്സിസിറ്റിയുടെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ഒരു കഥ കൂടിയാണ് അനിമൽ.2023 ഡിസംബർ 1 നാണു ചിത്രം റിലീസ് ചെയ്തത്. 100 കോടി ബജറ്റിൽ പുറത്തിറങ്ങി 917 കോടിയാണ് ചിത്രം നേടിയത്.