100 കോടിയുടെ തൃശൂർ പൂരം.!!പ്രേക്ഷകരുടെ മനസു നിറച്ച കോടികൾ വാരി നിലവാരം ഉയർത്തിയ മലയാള സിനിമകൾ.!! 100 Crore Malayalam Movies

100 Crore Malayalam Movies : മലയാള സിനിമ ലോകം വീണ്ടും അതിന്റെ സുവർണ്ണ കാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഏത് ഭാഷയിലുള്ള സിനിമയും സബ് ടൈറ്റിലോട് കൂടി വിരൽതുമ്പിൽ അവൈലബിൾ ആകുന്ന കാലത്ത് അന്യഭാഷ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമയുടെ നിലവാരം ഉയരണം എന്ന അഭിപ്രായം എല്ലാ പ്രേക്ഷകരും ഉയർത്തിയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കുതിപ്പാണ് മലയാള സിനിമയ്ക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമകളുടെ എണ്ണം ഇന്ന് വളരെ കൂടുതൽ ആണ്. മലയാള സിനിമ ഇന്ത്യൻ സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ മുൻപിൽ തന്നെ ശ്രദ്ധകേന്ദ്രമായി മാറുന്ന കാഴ്ചയാണ് കാണാൻ ആവുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ

മോഹൻലാൽ നായകനായി 2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പുലിമുരുഗൻ ആണ് മലയാളത്തിൽ നൂറ് കോടി ക്ലബ്ബിന് തുടക്കം കുറിച്ചത്. ഉദ്യകൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രം നിർമിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. 25 കോടി ബജറ്റിൽ ഒരുക്കിയ പുലിമുരുകനിൽ യഥാർത്ഥ പുലിയെ തന്നെയാണ് അഭിനയിപ്പിച്ചത്. മോഹൻലാലിന്റെ കിടിലൻ ആക്ഷൻ സീക്വൻസുകളും സെന്റിമെന്റ്സും കോമഡിയും എല്ലാം നിറച്ചു ഒരുക്കിയ പുലിമുരുഗൻ 152 കോടിയാണ് കളക്ഷൻ നേടിയത്. തന്റെ അച്ഛനെ കണ്മുന്നിൽ വെച്ച് കൊന്ന കൊലയാളി പുലിയെ കൊന്നത്തോടെയാണ് മുരുകൻ പുലിമുരുകൻ ആയി മാറിയത്. പുലിമുരുകൻ കൊച്ചു കുട്ടികൾ അടക്കം എല്ലാ പ്രേക്ഷകരും നെഞ്ചോട് ചേർത്ത് പിടിച്ചു. മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് നൽകിയത്. 100 കോടി ക്ലബ്ബിൽ കയറിയ രണ്ടാമത്തെ ചിത്രം ലൂസിഫർ ആയിരുന്നു.

സൂപ്പർ താരമായ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ തിരക്കകഥയിൽ ഒരുങ്ങിയ ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രം ആയിരുന്നു ലൂസിഫർ. മലയാളത്തിന്റെ രണ്ടാമത്തെ നൂറ് കോടി ക്ലബ്‌ ചിത്രവും മാറ്റാരുടേതുമല്ല മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെ ആയിരുന്നു ലൂസിഫറിലെയും നായകൻ. മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ജന്ദ്രജിത് സുകുമാരൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നു. തോന്നൂറുകളിലെ മോഹൻലാലിനെ ഒരിക്കൽ കൂടി മലയാളികൾക്ക് തിരിച്ചു കിട്ടിയ മൂവി കൂടിയാണ് ലൂസിഫർ. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസ് ആണ് ചിത്രം നിർമിച്ചത്. 30 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം 175 കോടിയാണ് നേട്ടം കൊയ്തത്. മോഹൻലാലിൻറെ മാസ്സ് സീനുകളുടെ ഒരു വിരുന്ന് തന്നെയായിരുന്നു ലൂസിഫർ.

മൂന്നാമത്തെ നൂറ് കോടി ചിത്രം ജൂഡ് ആന്റണി ജോസെഫിന്റെ 2018 ആയിരുന്നു. 2018 ലെ കേരള ജനത നേരിട്ട അതിഭീകര പ്രളയം ആയിരിന്നു 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പ്രമേയം. യുവ എഴുത്തുകാരൻ ആയ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി തയ്യാറാക്കിയത്. പി കെ പ്രൈം പ്രൊഡക്ഷനും പ്രൊഡ്യൂസേഴ്സുമായി സഹകരിച്ചു കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 26 കോടി ബജറ്റിൽ ചിത്രീകരിച്ച ചിത്രം നേടിയെടുത്തത് 176 കോടിയാണ്. 2023 മെയ്‌ 5 നാണ് ചിത്രം റിലീസ് ചെയ്തത്. ഓസ്‌കാറിന്റെ ഔദ്യോഗിക നോമിനേഷനിൽ വരെ ഇടം പിടിച്ച 2018. കേരള ജനത അനുഭവിച്ച ദുരന്തത്തിന്റെ ഒരു നേർക്കാഴ്ച ആയിരുന്നു. മറ്റൊരു 100 കോടി ചിത്രം എല്ലാവരും പ്രതീക്ഷിച്ചത് പോലെ ആട് ജീവിതം ആയിരുന്നു.

2008 ൽ പുറത്തിറങ്ങിയ ബെന്യാമിന്റെ നോവൽ ആട്ജീവിതം മലയാളികൾ ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നു. അത് പോലെ തന്നെയാണ് ആടുജീവിതം സിനിമയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. കോവിഡ് 19 ലോക്ക് ഡൌൺ മൂലം പൃഥ്വിരാജ് ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകർ മരുഭൂമിയിൽ പെട്ട് പോയ സംഭവം വലിയ വാർത്ത ആയിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം എത്ര മാത്രമെന്ന് മനസ്സിലാക്കി തരുന്ന ഒരു സിനിമ കൂടിയാണ് ഇത്. നജീബിന്റെ ശ്രീരപ്രകൃതി കാണിക്കാൻ 98 കിലോ ഭാരം കൂട്ടുകയും 67 കിലോ ആയി കുറയ്ക്കുകയും ചെയ്ത പൃഥ്വിരാജ് എല്ലാവരെയും അത്ഭുതപ്പെടുത്തി. മഞ്ഞുമൽ ബോയ്സും പ്രേമലുവും ലിസ്റ്റിലെ പ്രധാനപ്പെട്ട ചിത്രങ്ങൾ ആണ്. കേരളത്തിന്‌ പുറമെ മറ്റു ഭാഷകളിലും ലഭിച്ച സ്വീകാര്യതയാണ് ഈ രണ്ട് ചിത്രങ്ങളെയും കൂടുതൽ പ്രാധാന്യമുള്ളതാക്കി മാറ്റിയത്.