പൂരി ഉണ്ടാക്കാൻ ഇനി ഒരു തുള്ളി വെള്ളം പോലും വേണ്ട. Without water poori recipe.

Without water poori recipe. പൂരി ഉണ്ടാക്കാനായി ഇനി ഒരു തുള്ളി വെള്ളം പോലും ആവശ്യമില്ല വളരെ പെട്ടെന്ന് പൂരി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് കുറച്ച് ചോറും റവയും മൈദയും മാത്രം മതി ചോറാണ് ഇതിൽ വെള്ളത്തിന് ചേർക്കുന്നത് ഒരു തുള്ളി പോലും വേറെ വെള്ളമൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാനും സാധിക്കും.

സാധാരണ ഗോതമ്പാവും മൈദ മാവു കൊണ്ടായിരിക്കും തയ്യാറാക്കി എടുക്കാം എന്നാൽ ഇന്നിവിടെ മൈദമാവും മാത്രമാണ് എടുത്തിട്ടുള്ളത് മൈദയിലേക്ക് ചോറ് നന്നായി അരച്ചത് കൂടി ചേർത്തു അതിലേക്ക് രണ്ട് സ്പൂൺ റവ കൂടി ചേർത്തു കൊടുത്തിട്ടാണ് തയ്യാറാക്കുന്നത്.

ഒരു പാത്രത്തിലേക്ക് ഗോതമ്പ് അല്ലെങ്കിൽ മൈദ ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ചോറ് അരച്ചത് ചേർത്ത് കൊടുത്ത അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം റവ 2 സ്പൂൺ ചേർത്ത് കൈകൊണ്ട് നന്നായി കുഴിച്ചെടുത്ത് ചെറിയ ഉരുളകളായിട്ട് ഉരുട്ടിയെടുത്ത് അത് ചപ്പാത്തി പ്രസ്സ് ലേക്ക് വെച്ച് ഒന്ന് പ്രസ് ചെയ്ത് എടുക്കുക അപ്പോൾ ചെറിയ വട്ടത്തിൽ കിട്ടുന്നതായിരിക്കും.

തയ്യാറാക്കാൻ ആയിട്ട് ഇനി വളരെ എളുപ്പമാണ് ഇതിൽ ഒരു തുള്ളി പോലും വെള്ളം ഉപയോഗിക്കാതെ ചോറ് അരച്ചിട്ടാണ് ചേർത്തിട്ടുള്ളത് അതുപോലെതന്നെ ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ പൂരി ഓരോന്നായിട്ട് ഇട്ടുകൊടുക്കി എടുക്കാവുന്നതാണ് പെട്ടെന്ന് തന്നെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടും സോഫ്റ്റ് ആയിട്ടും കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs

Leave A Reply

Your email address will not be published.