തനി നാടൻ രീതിയിൽ രുചികരമായ തോരൻ :സ്വാദിഷ്ടമായ വാഴകൂമ്പ് വൻപയർ തോരൻ| Vazhakoombu Thoran

Vazhakoombu Thoran. സ്വാദിഷ്ടമായ വാഴകൂമ്പ് വൻപയർ തോരൻ.ആരാണ് ഇഷ്ടപ്പെടാത്തത് .സദ്യക്കും മറ്റും മലയാളികൾ വാഴകൂമ്പ് വൻപയർ തോരൻ തയ്യാറാക്കാറുണ്ട് .സ്വാദിന് ഒപ്പം വളരെ അധികം ഔഷധ ഗുണവുമുള്ളതാണ് വാഴകൂമ്പ് വൻപയർ തോരൻ.ഒരു തരി പോലും നഷ്ടപെടുത്താതെ നമുക്ക് ഈ വിഭവത്തിൽ കൂടി അത് തയ്യാറാക്കാം .എങ്ങനെ വാഴകൂമ്പ് വൻപയർ തോരൻ തയ്യാറാക്കാമെന്നു നോക്കാം

Vazhakkoombu(Banana flower) : 1Vanpayar(Red cow peas) : 1/2 cupGrated coconut : 1/2 small sized coconutGarlic : 2 podsCurry leaves : fewDried Kanthari(Green chilli) : As per your tasteTurmeric powder : 1/4 teaspoonCoconut oilsalt water

ഒരു വാഴക്കൂമ്പ് എടുത്ത് കഴുകി വൃത്തിയാക്കി പുറം ഭാഗത്തുള്ള 2- 3 അടർന്നു കിടക്കുന്ന ഇതളുകൾ പൊളിച്ചു മാറ്റുക.ശേഷം ഇത് ചെറുതായി കൊത്തി അരിഞ്ഞ് വാഴ ഇലയിലേക്ക് ഇടുക.വാഴക്കൂമ്പിൻ്റെ നടുവിലുള്ള ഭാഗം ഒഴിച്ച് ബാക്കി മുഴുവനും കൊ ത്തി അ രിയണം.അതിന് ശേഷം അ രിഞ്ഞു വെച്ച വാഴക്കൂമ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി കൈ വെച്ച് തിരുമ്മി എടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് വേവിച്ച വൻ പയർ,ആവശ്യത്തിന് തേങ്ങ ചിരകിയത്,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർക്കുക.ഇനി ഇതിലേക്ക് ആവശ്യമായ ചെറിയ ഉള്ളി – പച്ച മുളക് എന്നിവ ചതച്ച് എടുത്തതും കൂടെ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഇനി ഒരു ചീന ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക.ശേഷം ഉഴുന്ന്, കറിവേപ്പില, വറ്റമുളക് എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി മൂപ്പിക്കുക.ഇതിലേക്ക് നേരത്തെ മിക്സ് ചെയ്തു വെച്ച വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.കുറച്ച് നേരം മൂടി വെച്ച ശേഷം ചൂടോടെ വിളമ്പാം.സ്വാദിഷ്ടവും രുചികരവും ആയ വാഴക്കൂമ്പ് വൻ പയർ തോരൻ റെഡി.Video Credit :EASY DAYS WITH ME

Leave A Reply

Your email address will not be published.