Variety pulisseri recipe malayalam.!!! ഇതൊരു വെറൈറ്റി പുളിശ്ശേരി തന്നെയാണ് സാധാരണ നമ്മൾ പുളിശ്ശേരി ഉണ്ടാക്കുന്ന പോലെ ഒന്നുമല്ല ഇത് തയ്യാറാക്കുന്നത് ഇത് വിഷു സമയത്ത് പ്രത്യേകമായി തയ്യാറാക്കുന്ന ഒന്നാണ് കാരണം വിഷു കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന രണ്ട് സാധനങ്ങൾ കൊണ്ടാണ് തയ്യാറാക്കുന്നത് കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നുന്ന രണ്ട് വളരെ രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്നത്.
അതിനായിട്ട് വേണ്ടത് ഒരു കുക്കറിലേക്ക് പൈനാപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് ചേർത്ത് കൊടുക്കുക അതിന് ഒപ്പം തന്നെ നാല് പച്ചമുളക് കീറിയിട്ടു കൊടുക്കുക അതിന്റെ ഒപ്പം തന്നെ വലുതായിട്ട് അറിഞ്ഞിട്ടുള്ള വെള്ളരിക്കയും കൂടി ചേർത്തു കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കണം ആവശ്യമെങ്കിൽ കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് കൊടുക്കാം.

ഇത് നന്നായിട്ട് വെന്ത് ഉടഞ്ഞതിനുശേഷം ഇതിനു സ്പൂൺ കൊണ്ട് നന്നായിട്ട് ഒന്ന് ഉടച്ചുകൊടുക്കുക അതിനുശേഷം ചേർക്കുന്നത് പുളി കുറഞ്ഞ മോരൊഴിച്ച് വീണ്ടും തിളപ്പിക്കുക നന്നായിട്ടൊന്ന് കുറുകി വരും വരെ ഇത് തിളപ്പിക്കുക.. എല്ലാം നന്നായിട്ട് കുഴഞ്ഞ് പാകത്തിന് ആയി കഴിയുമ്പോൾ അതിലേക്ക് തേങ്ങയും മുളകുപൊടിയും നന്നായി അരച്ചത് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ചൂടാക്കുക ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് താളിച്ച് ചേർത്തു കൊടുക്കാം.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ട്രൈ ചെയ്തു നോക്കുക ചോറിന് പറ്റിയ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu.