പഴംപൊരി കൂടുതൽ സോഫ്റ്റ് ആവാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. Variety pazhampori recipe.

Variety pazhampori recipe. പഴംപൊരി കൂടുതൽ സോഫ്റ്റ് ആവാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ!നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്ക് ആയി സ്ഥിരം ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും പഴംപൊരി. പല രീതിയിൽ പഴംപൊരി ഉണ്ടാക്കി നോക്കിയിട്ടും അത് കടകളിൽ നിന്നും വാങ്ങുന്ന പോലെ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പഴം തോല് കളഞ്ഞ് കനം കുറച്ച് സ്ലൈസ് ചെയ്ത് വെച്ചത്, രണ്ട് കപ്പ് മൈദ, ഒരു കപ്പ് തരിയില്ലാത്ത അരിപ്പൊടി, കാൽ ടീസ്പൂൺ റവ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു പിഞ്ച് ഉപ്പ്, അരക്കപ്പ് ചോറ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, വറുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പഴംപൊരി തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ആണ് ഉണ്ടാക്കേണ്ടത്.

അതിനായി ഒരു പാത്രത്തിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ഇട്ടു കൊടുക്കുക. അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും മഞ്ഞൾപ്പൊടിയും ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി തയ്യാറാക്കി വച്ച മാവിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനു ശേഷം മാവ് നല്ലത് പോലെ മിക്സ് ചെയ്യുക. എണ്ണ ചൂടാക്കാനായി ചീന ചട്ടിയിൽ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ പഴം മാവിലേക്ക് മുക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.

ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടുന്നതാണ്. നല്ല രുചിയും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.