കടല ഇനി ഇങ്ങനെ ചെയ്തു നോക്കൂ.Variety kadala curry recipe.
Variety kadala curry recipe. പയറു വർഗ്ഗങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിൽ തന്നെ ഏറെ ഗുണകരമായ പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് കടല. നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കടല കറിവെച്ചും കൂട്ട്കറി വെച്ചും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. കടല കൊണ്ട് മറ്റു വിഭവ പരീക്ഷണങ്ങൾ താരതമ്യേന കുറവാണ്. പ്രത്യേകിച്ചും മധുര വിഭവങ്ങൾ. പരീക്ഷണങ്ങൾ എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി കടല ഉപയോഗിച്ച് ഒരു കിടിലൻ റെസിപി ആണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്.

റെസിപി എന്താണെന്നുള്ളത് ചെറിയൊരു സർപ്രൈസ് ആയിരിക്കട്ടെ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വായിലിട്ടാൽ അലിഞ്ഞു പോവുന്ന ഈ വിഭവം എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യമായി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത അരക്കപ്പ് കടലയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കടല നല്ല പോലെ ഉടഞ്ഞു Express രീതിയിൽ വേവിച്ചെടുക്കുക.
2 വിസിൽ വന്ന ശേഷം പത്ത് മിനിറ്റ് കുറഞ്ഞ തീയിൽ വേവിച്ചെടുത്താൽ നല്ല പോലെ വെന്ത് കിട്ടും. ശേഷം വേവിച്ച കടല വെള്ളത്തോടുകൂടി തണുക്കാൻ വെക്കുക. തണുത്തതിന് ശേഷമാണ് നമ്മൾക്കിത് അരച്ചെടുക്കേണ്ടത്. ഈ സമയം നമുക്ക് ഇതിലേക്ക് വേണ്ട തേങ്ങാപ്പാൽ എടുത്ത് വെക്കാം. അതിനായി ഒരു കപ്പ് തേങ്ങയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നല്ല കട്ടിയോടുള്ള തേങ്ങാപ്പാൽ എടുക്കുക. ശേഷം തണുത്ത് വന്ന കടല വെള്ളത്തോടെ മിക്സി ഉപയോഗിച്ച് നല്ല പോലെ അരച്ചെടുക്കുക. അടുത്തതായി നേരത്തെ എടുത്ത് വച്ച തേങ്ങാപ്പാൽ കൂടെ ചേർത്ത് കടല വീണ്ടും നല്ല പോലെ അരച്ചെടുക്കുക. കട്ടകളൊന്നും കൂടാതെ അരച്ചെടുത്ത ഈ കടലക്കൂട്ട് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക.
കടല കൊണ്ടുള്ള ഈ കിടിലൻ വിഭവം എന്താണെന്നറിയാനും എങ്ങനെ ഉണ്ടാക്കുന്നതെന്നറിയാനും വേഗം പോയി വീഡിയോ കണ്ടോളൂ.