കറി ഒന്നും വേണ്ടാതെ വളരെ എളുപ്പത്തിൽ വ്യത്യസ്തമായ ഒരു പലഹാരം. Variety chappathi recipe

Variety chappathi recipe. വളരെ വ്യത്യസ്തമായ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റിന് വളരെയധികം ഉപകാരപ്പെടും അതുപോലെ തന്നെ നമുക്ക് ഏതു സമയത്ത് കഴിക്കാനും ഇഷ്ടപ്പെട്ടു പോകും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് മാത്രമല്ല സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നത് ഒരുപാട് വ്യത്യസ്തമായിട്ടാണ് തയ്യാറാക്കുന്നത് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണ് ഇതിൽ ചേർത്തിട്ടുള്ളത് ചേരുവകൾ കാരണമാണ് ഇത് ഇത്രയും സോഫ്റ്റ് ആയിട്ട് മാറുന്നത് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത്

ആദ്യം വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് നന്നായിട്ട് ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി ചതച്ചതും ജീരകവും പച്ചമുളകും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലോട്ട് ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം ഒന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലോട്ട് അരിപ്പൊടി ചേർത്ത് കൊടുക്കാം എന്നിട്ട് ഇത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല കട്ടിയിലായി വരുമ്പോൾ അതിലേക്ക് ഗോതമ്പ് ആവും അരിപ്പൊടിയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കുക.

അതിനുശേഷം സാധാരണ ചപ്പാത്തി പോലെ നന്നായിട്ട് പരത്തിയെടുക്കുക പരത്തിയെടുത്ത് ചപ്പാത്തി നമുക്ക് സാധാരണ പോലെ തന്നെ ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ഇട്ട് നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് രണ്ട് സൈഡും നല്ലപോലെ വേവിച്ചെടുക്കുക നെയ്യോ എണ്ണയോ അതിന് മേലേക്ക് തടവി കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ചപ്പാത്തിയാണിത്.

എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് ചേരുവകളൊക്കെ ഏത് രീതിയിലാണ് ചേർക്കേണ്ടത് എന്നൊക്കെ വ്യക്തമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഇതിന് മറ്റു കറികൾ ഒന്നുമില്ലാതെ തന്നെ കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. video credits : Recipes by Revathy .

Comments are closed.