അടുക്കളയിൽ ഉപകാരപ്പെടുന്ന വ്യത്യസ്തമായ പൊടിക്കകൾ.. ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ.!! | Useful Kitchen Tips Malayalam..

Useful Kitchen Tips Malayalam : അടുക്കളപ്പണി എളുപ്പം തീർക്കാം. ഇനി നിങ്ങൾക്കും കിട്ടും ധാരാളം സമയം. അടുക്കളപ്പണി ഒഴിഞ്ഞു നേരമില്ല എന്നല്ലേ നിങ്ങളുടെ പരാതി. എന്നാൽ നിങ്ങൾക്ക് ഉള്ളതാണ് താഴെ കാണുന്ന വീഡിയോ. വളരെ എളുപ്പത്തിൽ അടുക്കള പണി തീർക്കാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സൂത്രങ്ങൾ എന്തൊക്കെയാണ് എന്നല്ലേ. അടുക്കളയിൽ ഉപകാരപ്പെടുന്ന വ്യത്യാസ്തമായ ചില പൊടിക്കൈകൾ ഇതാ… പൈനാപ്പിൾ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള പഴവർഗ്ഗമാണ്.

എന്നാൽ ഇത് വൃത്തിയാക്കുക എന്നത് എളുപ്പമല്ല. എളുപ്പത്തിൽ ഇത് മുറിക്കാനായി ഇതിന്റെ രണ്ടു വശവും മുറിക്കുക. എന്നിട്ട് ഓരോ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. അതിനു ശേഷം ചെയ്യേണ്ടത് എന്താണ് എന്ന് അറിയാനായി വീഡിയോ കാണുക. വളരെ എളുപ്പത്തിൽ ഒരു ചെറിയ പാത്രം മാത്രം മതി ഇങ്ങനെ ചെയ്യാനായി. പയറു തോരൻ ഉണ്ടാക്കുന്ന സമയത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക എന്നത് സമയം ഏറെ എടുക്കുന്ന ജോലിയാണ്.

പയർ നല്ലത് പോലെ കഴുകി ഒന്നിച്ചു റബ്ബർ ബാൻഡ് ഉപയോഗിച്ച് മുറുക്കി കഴിഞ്ഞാൽ ഊർന്നു പോവാതെ വളരെ എളുപ്പത്തിൽ പയർ മുറിച്ചെടുക്കാം. രാവിലെ എഴുന്നേറ്റ് ചപ്പാത്തി മാവ് കുഴച്ച് പരത്തി ചുട്ട് എടുക്കുക എന്നത് നടക്കുന്ന കാര്യമല്ല. അതിന് പകരം തലേ ദിവസം രാത്രിയിൽ തന്നെ ചൂട് വെള്ളം ഒഴിച്ച് കുഴച്ചതിന് ശേഷം അൽപ്പം നെയ്യോ എണ്ണയോ പുരട്ടി അടച്ചു വയ്ക്കണം.

ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല മൃദുലമായ ചപ്പാത്തി രാവിലെ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനായി സാധിക്കും. ഇത് പോലെ വളരെ ഉപകാരപ്രദമായ മറ്റു പല പൊടിക്കൈകളും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. സാധാരണ ഒരുപാട് സമയം എടുക്കുന്ന പണികൾ ചെയ്യാൻ ഇനി മുതൽ അഞ്ചേ അഞ്ച് മിനിറ്റ് മാത്രം മതി.Video Credit : DIYA’S KITCHEN AROMA