1 സ്പൂൺ റാഗിയും ഉലുവയും മാത്രം മതി.!! തൈറോയിഡ്, പി സി ഓ ഡി, നടു വേദന, കൊളെസ്ട്രോൾ ഒക്കെ പമ്പ കടക്കും.!! | Ragi Uluva Medicinal Benefits

Uluva Medicinal Benefits : റാഗി അഥവാ പഞ്ഞപുല്ല് ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ബലം കൂട്ടാനും എല്ലാം റാഗി വളരെ നല്ലതാണ്. അതു കൊണ്ട് ആണല്ലോ ആറാം മാസം മുതൽ കുട്ടികൾക്ക് ഇതിന്റെ കുറുക്ക് ഉണ്ടാക്കി നൽകുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല കേട്ടോ ഇത് നല്ലത്.

പ്രസവം കഴിഞ്ഞ അമ്മമാർക്കും ഇത് ഉത്തമം ആണ്. മുതിർന്നവർക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതു പോലെ തന്നെ ഷുഗർ കൂടുതൽ ഉള്ളവർക്ക് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റാഗി. അപ്പോൾ പിന്നെ റാഗിയോട് ഒപ്പം അൽപം ഉലുവയും കൂടി ചേർന്നാലോ? ഔഷധ ഗുണം ഏറും. ഷുഗറും കൊളെസ്ട്രോളും അമിതഭാരവും ഒക്കെ കുറയ്ക്കാൻ ഇത് സഹായകമാകും. അങ്ങനെ ഉള്ള ഒരു

റെസിപ്പി ആണ് താഴെ കാണുന്ന വീഡിയോയിൽ കൊടുത്തിട്ടുള്ളത്. ഇതിനായി ആദ്യം തന്നെ 3 സ്പൂൺ ഉലുവ നല്ലത് പോലെ കഴുകിയിട്ട് ആറു മണിക്കൂർ എങ്കിലും കുതിർക്കാൻ വയ്ക്കണം. അതു പോലെ തന്നെ അര കപ്പ്‌ റാഗി കഴുകി വൃത്തിയാക്കി എടുക്കണം. ഇത് അര മണിക്കൂർ കുതിർക്കണം. ഈ ഉലുവ കുക്കറിൽ വേവിച്ചെടുക്കണം. ഈ സമയം റാഗി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. ഇതിലേക്ക് തേങ്ങാ ചിരകിയതും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. അതിന് ശേഷം ഇത് അരിച്ചെടുക്കണം. വീഡിയോയിൽ കാണുന്നത്പോലെ രണ്ടു മൂന്നു തവണ അരച്ച ശേഷം ഇത് അരിച്ചെടുത്തിട്ട് വേവിച്ചെടുക്കണം.

കുറുകി വന്നതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉലുവയും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇതിലേക്ക് മൂന്നു ഈന്തപ്പഴവും ശർക്കരപ്പാനിയും നെയ്യും കൂടി ചേർത്താൽ രുചി ഏറും. ഗ്യാസ്, തലവേദന, ആർത്തവവേദന പോലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തന്നെ ആണ് ഈ ഒരു വിഭവം. credit : BeQuick Recipes

Leave A Reply

Your email address will not be published.