Ulli – Mulaku Chammanthi for Kappa, Dosa & Idli Malayalam : “കിടിലൻ രുചിയിൽ ഉള്ളി മുളക് ചമ്മന്തി.!! ദോശക്കും കപ്പയ്ക്കും ഇതുമാത്രം മതി.. ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണും” ചമ്മന്തി ഇഷ്ടമില്ലാത്തവർ ഉണ്ടായിരിക്കുകയില്ല അല്ലെ.. എല്ലാവര്ക്കും വളരെയധികം ഇഷ്ടമാകുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നത്.

Dry red chilli – 6 or 7 nosShallots- 9 or 10 nosTamarind – small sizeCurry leaves- 3 or 4 sprigsSalt – 1 or 2 tspCoconut oil -2 or 3
ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായി വറ്റൽമുളക് എണ്ണ ചൂടാക്കി അതിലിട്ട് വറുത്തു കോരിയെടുക്കണം. ഇതിലേക്ക് അതായത് ഈ വറ്റൽമുളക് വറുത്ത എണ്ണയിലേക്ക് തൊലി കളഞ്ഞു അരിഞ്ഞു വെച്ച ചുവന്നുള്ളി ഇട്ടു മൂപ്പിച്ചെടുക്കാം. ഇതിലേക്ക് കറിവേപ്പില ചേർത്തു വഴറ്റണം. വഴണ്ട് വരുമ്പോൾ കോരിയെടുക്കാവുന്നതാണ്.
ഇതെല്ലം കൂടി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അരച്ചെടുത്ത മുളകിന്റെ മിശ്രിതത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്താൽ ചമ്മന്തി റെഡി. തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. Video Credit : Village Cooking – Kerala