കഞ്ഞിവെള്ളം ഉപയോഗിച്ച് തുണികളിലെ എത്ര വലിയ കരിമ്പനും ഈസിയായി ഇളക്കി കളയാം.!! To Remove Blackness in the Cloth Tips Malayalam

To Remove Blackness in the Cloth Tips Malayalam : വീട് എപ്പോഴും വൃത്തിയാക്കി വക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എത്ര അലങ്കോലമായി കിടക്കുന്ന വീടും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മത്തി വാങ്ങിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ഉളുമ്പ് മണം.

മത്തിയിലെ ഉളുമ്പ് മണം പൂർണമായും പോകാത്തത് കാരണം അത് ഉണ്ടാക്കിയ പാത്രങ്ങളിലും കഴുകിയ സിങ്കിലുമെല്ലാം ഈ ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട്. എന്നാൽ അത് ഒഴിവാക്കാനായി മത്തി കഴുകുമ്പോൾ തന്നെ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം മത്തി കഴുകിയെടുക്കുകയാണെങ്കിൽ ഉളുമ്പ് നാറ്റം ഇല്ലാതാക്കാനായി സാധിക്കും. ഇത്തരത്തിൽ മത്തി കഴുകി കഴിഞ്ഞാൽ പെട്ടെന്ന് പുറത്തേക്ക് പോകേണ്ട അവസ്ഥ വരികയാണെങ്കിൽ

കയ്യിലും മറ്റുമുള്ള ആ ഒരു മണം ഇല്ലാതാക്കാനായി ഒരു പാത്രത്തിൽ അല്പം കാപ്പിപ്പൊടിയും നാരങ്ങാനീരും ഒഴിച്ച് മിക്സ് ചെയ്ത ശേഷം കയ്യിൽ തേച്ചു പിടിപ്പിച്ച് കഴുകി കളഞ്ഞാൽ മതി. പല്ലി,പാറ്റ എന്നിവ വീടിനകത്ത് കയറുന്നത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും അതേ അളവിൽ ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് പാറ്റയും മറ്റു പ്രാണികളും വരുന്ന ഭാഗങ്ങളിൽ വിതറി കൊടുത്താൽ മതി. പഞ്ചസാരയുടെ മണം കാരണം ഇവ ആ ഭാഗങ്ങളിൽ എത്തുകയും അതേസമയം ബേക്കിംഗ് സോഡ അവയെ തുരത്തുകയും ചെയ്യാൻ വളരെയധികം സഹായിക്കുന്നതാണ്.

തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പന എളുപ്പത്തിൽ കളയാൻ ഒരു വായ്വട്ടമുള്ള പാത്രത്തിൽ കഞ്ഞി വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് അല്പം സോപ്പുപൊടി കൂടി ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിനകത്തേക്ക് കരിമ്പന ഉള്ള തുണിയിട്ട് നല്ലതുപോലെ ഒരു കോൽ ഉപയോഗിച്ച് ഇളക്കി കൊടുക്കുക. കുറച്ചുനേരം കഴിയുമ്പോൾ തന്നെ തുണിയിലെ കരിമ്പനയെല്ലാം പോയി തുണികൾ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. Video Credit : SN beauty vlogs