ഈ മാങ്ങാ ഒരിക്കലും വാങ്ങരുത്.!! കെമിക്കൽ ഇട്ട് പഴുപ്പിച്ച മാങ്ങ എളുപ്പം കണ്ടുപിടിക്കാം; മാങ്ങ വാങ്ങുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ.!? | Tip To Find Out Chemical Mangoes Malayalam
Tip To Find Out Chemical Mangoes Malayalam : മാമ്പഴക്കാലമായാൽ മാവ് ഇല്ലാത്ത വീടുകളിൽ മാങ്ങ കടകളിൽ നിന്നും വാങ്ങുന്ന ശീലം കാണാറുണ്ട് . കൂടാതെ ഇന്നത്തെ കാലത്ത് പുറത്തു നിന്ന് വരുന്ന മാമ്പഴങ്ങളുടെ ടേസ്റ്റ് അറിയാനായി വീട്ടിൽ മാങ്ങയുണ്ടെങ്കിലും പുറത്തു നിന്നുള്ളവ വാങ്ങി രുചിച്ചു നോക്കുന്നവരും കുറവല്ല. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന മാമ്പഴം മിക്കപ്പോഴും പഴുപ്പിക്കുന്നത് കാർബൈഡ് പോലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ്

അവയുടെ നിരന്തരമായ ഉപയോഗം വയറുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ ഇട്ടു പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മാമ്പഴം പഴുത്താണ് ഇരിക്കുന്നത് എങ്കിലും അതിൽ പച്ച നിറത്തിലുള്ള സ്പോട്ടുകൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അവ കാർബൈഡ് പോലുള്ള കെമിക്കൽ ഇട്ട് പഴുപ്പിച്ചതാണെന്ന് മനസ്സിലാക്കാനായി സാധിക്കും. അതുപോലെ മാങ്ങയുടെ വലിപ്പം നോക്കിയും അത് കെമിക്കലിട്ട് പഴുപ്പിച്ചതാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. സാധാരണ പഴുത്ത മാമ്പഴത്തിനേക്കാൾ ചെറിയ മാമ്പഴങ്ങൾ ആണ് കാണുന്നത് എങ്കിൽ അവ ഉറപ്പായും കെമിക്കൽ ഇട്ട് പഴുപ്പിച്ചതാകും
കൂടാതെ മാങ്ങയുടെ ഷേയ്പ്പിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്.കൂടാതെ നീല, വെള്ള നിറങ്ങളിലുള്ള സ്പോട്ടുകൾ മാങ്ങയുടെ മുകളിൽ കാണുകയാണെങ്കിലും ഇതേ രീതിയിൽ അവയിൽ കെമിക്കൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാനായി സാധിക്കുന്നതാണ്.മാങ്ങ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പുറത്ത് ജ്യൂസ് ഒലിച്ച് നിൽക്കുന്നതായി കാണുകയാണെങ്കിൽ അതിനകത്ത് മരുന്ന് ഇഞ്ചക്ട് ചെയ്ത് നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.മാങ്ങ തൊട്ടു നോക്കുമ്പോൾ നല്ല സോഫ്റ്റായ രീതിയിലാണ് കാണുന്നത് എങ്കിൽ അതിൽ കെമിക്കലുകൾ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം.
അതേസമയം അത്യാവശ്യം ബലത്തിലാണ് മാങ്ങയുടെ തൊലി ഇരിക്കുന്നത് എങ്കിൽ ഉറപ്പായും അതിൽ കെമിക്കൽ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ ഇവയുടെ പുറംവശം നല്ലതുപോലെ പഴുത്ത രീതിയിൽ തോന്നിപ്പിക്കുകയും ചെയ്യും. മാങ്ങയുടെ അറ്റത്തുള്ള ചെറിയ ഞെട്ട് മണത്ത് നോക്കുമ്പോൾ അതിന് പഴുത്തമാങ്ങയുടെ ഗന്ധമാണ് ഉള്ളതെങ്കിൽ അത് സ്വാഭാവികമായി തന്നെ പഴുത്തതാണെന്ന് മനസ്സിലാക്കാം. അതല്ല ചെറിയ രീതിയിൽ ഒരു പുളിക്കുന്ന മണം അല്ലെങ്കിൽ ആൽക്കഹോൾ സ്മെല്ലാണ് വരുന്നത് എങ്കിൽ അതിൽ വിഷം അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Anreya’s world