തുളസി ച്ചെടി ഉണ്ടോ വീട്ടിൽ.!? 3 മിനുറ്റിൽ ആയുർവേദ സോപ്പ് ഉണ്ടാക്കാം; ഇതൊന്ന് ചെയ്തുനോക്കൂ.!! | Thulasi Soap Making

Thulasi Soap Making : തുളസിയുടെ സോപ്പ് വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ നോക്കാം. നാമെല്ലാവരും പലതരത്തിലുള്ള സോപ്പുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ്. വില കൂടിയ സോപ്പുകൾ ഉപയോഗിച്ച് ശരീരം കളയുന്ന നേക്കാളും നല്ലൊരു സോപ്പ് എങ്ങനെ കുറഞ്ഞ ചിലവിൽ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി കാണുന്ന തുളസിയുടെ നല്ല വൃത്തിയുള്ള ഇലയാണ് .അടുത്തതായി നമ്മൾ പറിച്ചെടുത്ത ഇല നല്ല വൃത്തിയായി കഴുകി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചു എടുക്കുമ്പോൾ വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടിച്ചതിനുശേഷം അതൊരു അരിപ്പ കൊണ്ട് നന്നായി അരിച്ചെടുക്കുക.

അടുത്തതായി നമുക്ക് ആവശ്യമുള്ള അത്രയും അളവിൽ സോപ്പ്ബേസ് കട്ട് ചെയ്ത് എടുക്കുക എന്നുള്ളതാണ്. അടുത്തതായി ഒരു പാത്രം എടുത്തിട്ട് വെള്ളം നല്ലപോലെ തിളപ്പിക്കുക ശേഷം ആ പാത്രത്തിൽ മുകളിലായി മറ്റൊരു പാത്രം വെച്ച് അതിനുള്ളിലേക്ക് സോപ്പ് ബേസ് ഇട്ടിട്ട് നന്നായി അത് അലിയിച്ചു എടുക്കുക.

എന്നിട്ട് നമ്മൾ ഈ അലിയിച്ചു വച്ച സോപ്പ്ബേസ് മാറ്റിയിട്ട് അതിനു മുകളിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരുന്ന തുളസിയുടെ ചാർ ഒഴിച്ച് നല്ല രീതിയിൽ ഇളക്കിയെടുക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ ലായനി ഒരു പാത്രത്തിലോ അല്ലെങ്കിൽ സോപ്പ് കട്ടിയാകാൻ ഒഴിച്ചു വെക്കുന്ന പാത്രത്തിലോ ഒഴിച്ച് ഒരു രണ്ടുമണിക്കൂർ നേരം അത് കട്ടിയാകാൻ ആയി വെക്കുക. രണ്ടു മണിക്കൂർ കഴിയുമ്പോൾ കൃത്രിമം ഒന്നുമില്ലാതെ കളറുകളും ചേർക്കാതെ നമ്മൾ തയ്യാറാക്കി എടുത്ത് സോപ്പ് റെഡി. Video Credits : Vijaya Media

Leave A Reply

Your email address will not be published.