എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം തേനൂറും തേൻ മിഠായി… | Then Mittayi Recipe

Then Mittayi Recipe Malayalam : പണ്ട് കാലത്ത് നമ്മൾ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോൾ കൂട്ടുകാരുമൊത്ത് വാങ്ങി മധുരം നുണയുന്ന നിഖിഷങ്ങളുടെ ഓർമ്മകൾ മനസിലേക്ക് എത്തിക്കുന്ന ഒന്നാണ് തേൻ മിഠായി. ചില്ലു പാത്രത്തിൽ ചുവന്ന നിറത്തിൽ നമ്മെ നോക്കി ചിരിക്കുന്ന തേൻ മിഠായി കൂടുതൽ മധുരതരം ആവുന്നത് ഒരു പക്ഷെ സുഹൃത്തുക്കളുമായി പങ്കിടുന്നത് കൊണ്ടുമാവും. ഈ തേൻ മിഠായി നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കി നമ്മുടെ ജീവിതപങ്കാളിയുമായും മക്കളുമായും ഒന്ന് പങ്കിട്ടു നോക്കിയാലോ?

അതിന് നമ്മളെ സഹായിക്കാൻ ആണ് അന്നമ്മച്ചേട്ടത്തി തേൻ മിഠായി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് പറഞ്ഞ് തരുന്നത്. വളരെ എളുപ്പത്തിൽ സുന്ദരികളായ തേൻ മിഠായി ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാൻ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവൻ കണ്ടാൽ മതിയാവും. ഇതിൽ ഉപയോഗിക്കുന്ന ചേരുവകളും ഉണ്ടാക്കുന്ന വിധവും എല്ലാം കൃത്യമായി തന്നെ ഇതിൽ പറയുന്നുണ്ട്.

നമ്മൾ ഇഡലി ഉണ്ടാക്കുവാനായി അരയ്ക്കുന്ന മാവ് പോലെ അരിയും ഉഴുന്നും ചേർത്ത് ഉണ്ടാക്കുന്ന മാവ് ആണ് ഇതിനായി വേണ്ടത്. ഇതിലേക്ക് ഒരൽപ്പം സോഡാപ്പൊടിയും ഉപ്പും കൂടി ചേർക്കണം. നമ്മുടെ തേൻ മിഠായിയെ സുന്ദരികൾ ആക്കാനായിട്ട് ഒരൽപ്പം ചുവപ്പ് ഫുഡ്‌ കളർ കൂടി ഇതിൽ ചേർക്കണം. ഇതിനെ നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം മറ്റൊരു പാത്രത്തിൽ പഞ്ചസാര പാനി ഉണ്ടാക്കണം. അതിനായി പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കണം. ഈ സമയം കൊണ്ട് എണ്ണ ചൂടായിട്ടുണ്ടാവും.

ഈ എണ്ണയിലേക്ക് മാവിനെ സ്പൂണിൽ കോരി എടുത്ത് ഒഴിക്കണം. ചെറിയ തീയിലിട്ട് വേവിച്ചതിന് ശേഷം ചൂടോടെ തന്നെ പഞ്ചസാര പാനിയിൽ ഇട്ടു വയ്ക്കണം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് തേൻ മിഠായി. തേനൂറും തേൻ മിഠായി മധുരം നിറഞ്ഞ ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടുപോവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Then Mittayi Recipe, Thenunda, Sweets recipe

Comments are closed.