മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ! ചാറുള്ള കല്ല്യാണ വീട്ടിലെ മീൻ കറി!! | Tasty Wedding Style Fish Curry Recipe

ഇതാണ് കുറുകിമീൻ വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. വ്യത്യസ്തമായ രീതിയിൽ ഉള്ളതാണെങ്കിൽ പറയുകയും വേണ്ട അടിപൊളി ആണ്. മീൻ കറി ഒരു തവണ ഇതുപോലെ ചെയ്ത് നോക്ക്. നല്ല കുറുകിയ ആ കല്ല്യാണ മീൻ കറി ഇതാ.. ഈ ഒരു കല്യാണ മീൻകറി എങ്ങനെ തയ്യാറാക്കാം എന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്, ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ..

ആദ്യമായി തന്നെ ഇതിന് കുടംപുളി വെള്ളത്തിലിട്ട് വെക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കാം. പിന്നീട് ഒരു ചട്ടി ചൂടാക്കിയശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ചെടുക്കാം. ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് പച്ചമുളക്, ചെറിയുള്ളി ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് വഴറ്റിയെടുക്കുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കാം. തീ കുറച്ചുവെച്ചശേഷം മുളക്പൊടി, മഞ്ഞൾപൊടി,

ഉലുവപ്പൊടി തുടങ്ങിയവ ചേർക്കുക. ഉലുവപ്പൊടി കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇതിലേക്ക് പുളിവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മീനിലേക്ക് ഈ മസാലയിൽ നിന്നും കുറച്ചു എടുത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചു മസാല പിടിക്കുവാൻ വെക്കാം. മീൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Tasty Wedding Style Fish Curry Recipe Video Credit : Fathimas Curry World

Leave A Reply

Your email address will not be published.