തണ്ണിമത്തൻ ഇങ്ങനെ കഴിച്ച് നോക്കിയിട്ടുണ്ടോ.!? സ്പെഷ്യൽ പാൽ തണ്ണിമത്തൻ ജ്യൂസ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Watermelon Juice Recipe Malayalam

Watermelon Juice Recipe Malayalam : ഇഫ്താർ സ്പെഷ്യൽ പാല തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കി നോക്കാം. റെഡിയാക്കുന്നതിനായി മീഡിയം സൈസിൽ ഉള്ള തണ്ണിമത്തന്റെ ചെറിയ ഭാഗം എടുക്കാം. തുടർന്ന് ഇത് ചെറുതായി മുറിച്ചെടുക്കുക. മുറിച്ചെടുക്കുമ്പോൾ കുരു ഒഴിവാക്കാൻ ശ്രദ്ധിക്കുക. തുടർന്ന് മിക്സിയുടെ ജാറിലിട്ട് ചെറുതായി അടിച്ചെടുക്കുക.

നിങ്ങൾക്ക് വേണമെങ്കിൽ ചെറുതായി ചോപ്പ് ചെയ്തെടുത്തതിനു ശേഷം നന്നായി ഉടച്ച് എടുക്കാവുന്നതാണ്. മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുകയാണെങ്കിൽ നന്നായി അരഞ്ഞു പോകാതെ ശ്രദ്ധിക്കുക. ജാറിലേക്ക് അരിഞ്ഞിട്ട ശേഷം പഞ്ചസാരക്ക് പകരമായി നമുക്ക് ഇതിലേക്ക് അല്പം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാവുന്നതാണ്. ഈ സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസിന് മികച്ച ടേസ്റ്റ് ലഭിക്കാൻ കണ്ടൻസ്ഡ് മിൽക്ക് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കണ്ടൻസ്ഡ് മിൽക്കിന്റെ എസ്സൻസ് നിങ്ങൾക്ക് മികച്ച രുചി നൽകുന്നതും കൂടാതെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മൂന്ന് ടേബിൾ സ്പൂൺ മിൽക്ക് ആണ് ചേർക്കേണ്ടത്. അതോടൊപ്പം ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് തണുത്ത പാലും ചേർക്കാം. തുടർന്ന് തണ്ണിമത്തൻ നന്നായി അരഞ്ഞു പോകാതെ ചെറുതായി മിക്സിയിൽ അടിച്ചെടുക്കാം. അതിനുശേഷം ഗ്ലാസിലേക്ക് കുറച്ച് കസ്കസ് ചേർത്ത് എടുക്കാം. വെള്ളത്തിൽ ചേർത്ത കസ്കസ് ആണ് നമ്മൾ ക്ലാസിലേക്ക് എടുക്കേണ്ടത്.

ശേഷം ഗ്ലാസിലേക്ക് ഐസ്ക്യൂബ്സ് ആഡ് ചെയ്യാം. ഇനി നമുക്ക് മിക്സ് ചെയ്ത് വെച്ച തണ്ണിമത്തൻ ഗ്ലാസ്സിലേക്ക് ആഡ് ചെയ്യാം. നമ്മുടെ നല്ല ടേസ്റ്റി ആയിട്ടുള്ള സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് റെഡിയായി കഴിഞ്ഞു. ചൂടുകാലത്തൊക്കെ വളരെ ഫലപ്രദമായ ഒന്നാണ് സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ്. ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ ഫലപ്രദമായ ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. എല്ലാവരും ഈ സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് വീട്ടിൽ ട്രൈ ചെയ്ത് നോക്കൂ

Leave A Reply

Your email address will not be published.