കൊതിയൂറും ഉപ്പുമാങ്ങ വർഷങ്ങളോളം; കാല കാലത്തോളം കേടാവാതിരിക്കാൻ ഉപ്പുമാങ്ങ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.!! | Tasty Traditional Uppumanga Recipe
Tasty Uppumanga Recipe Malayalam: ഒരു വർഷം വരെ കേടുകൂടാതെ യാതൊരുവിധ രുചി മാറ്റവുമില്ലാതെ ഉപ്പുമാങ്ങ എങ്ങനെ ഇട്ടു വയ്ക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. പലരും നേരിടുന്ന പ്രശ്നമാണ് ഉപ്പുമാങ്ങ സൂക്ഷിച്ചു വെക്കുമ്പോൾ കുറച്ചുനാൾ കഴിയുമ്പോൾ പൂപ്പൽ കേറുന്നതും അതുപോലെ തന്നെ അവയുടെ രുചി മാറുന്നതും.

എന്നാൽ ഇവ ഒന്നും മാറാതെതന്നെ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇന്നു പരിചയപ്പെടുന്നത്. നല്ല മൂത്ത മാങ്ങ ആയിരിക്കണം ഉപ്പുമാങ്ങ ഇടാനായി തിരഞ്ഞെടുക്കുന്നത്. അതുപോലെ തന്നെ എല്ലാ മാങ്ങയും ഉപ്പുമാങ്ങ ഇടാൻ കൊള്ളുന്നത് അല്ല. അതുകൊണ്ട് തന്നെ അവക്ക് വേണ്ട മാങ്ങ പ്രത്യേകം ചോദിച്ച് വാങ്ങേണ്ടതാണ്.
മാങ്ങയിൽ എന്തെങ്കിലും അഴുക്ക് ഉണ്ടെങ്കിൽ പോകുവാനായി ഒരു സ്റ്റൗവിൽ കുറച്ച് വെള്ളം വെച്ച് തിളപ്പിച്ചതിനു ശേഷം അവയിലേക്ക് മാങ്ങ ഇട്ട് ഒന്ന് രണ്ട് സെക്കൻഡ് കൊണ്ട് തന്നെ കോരി മാറ്റുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മാങ്ങയുടെ തൊലി ഒന്നുകൂടി സോഫ്റ്റായി കിട്ടുന്നതാണ്.
അടുത്തതായി ഉപ്പുമാങ്ങ ഇട്ടു വയ്ക്കാനായി എടുക്കുന്ന ഭരണി നല്ലതുപോലെ കഴുകിയതിനു ശേഷം തുടച്ച് വെയിലത്തു വച്ച് ഉണക്കി എടുക്കേണ്ടതാണ്. അടുത്തതായി കോട്ടൻ തുണി കൊണ്ട് മാങ്ങയിലെ ജലാംശം മുഴുവൻ തുടച്ചു അതിനുശേഷം കുറച്ച് വെളിച്ചെണ്ണ വീതം ഓരോ മാങ്ങയിലും തേച്ചു പിടിപ്പിക്കേണ്ടതാണ്. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. Video credit : Rena Kitchen Recipes