തനി നാടൻ അരിയുണ്ട.!! അരി വെച്ച് നല്ല സോഫ്റ്റ് അരിയുണ്ട എളുപ്പത്തിൽ ഉണ്ടാക്കാം.. ദിവസങ്ങളോളം കേടാകാതെ ഇരിക്കും.!! | Tasty Soft Ari Unda Recipe
Tasty Soft Ari Unda Recipe : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും അരിയുണ്ട. ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള അരിയുണ്ട ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ പലർക്കും അത് എങ്ങനെ ഉണ്ടാക്കണം എന്നത് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. അരിയുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കാൽ കപ്പ് അളവിൽ കഴുകി

വൃത്തിയാക്കി എടുത്ത അരി, കാൽ കപ്പ് തേങ്ങ, കാൽ കപ്പ് കപ്പലണ്ടി, മധുരത്തിന് ആവശ്യമായ ശർക്കര ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച അരി ഒരു പാനിലേക്ക് ഇട്ട് ഇളം ചൂടിൽ നല്ലതുപോലെ വറുത്തെടുക്കണം. അരിയുടെ നിറം ബ്രൗൺ നിറമാകുന്നത് വരെയാണ് വറുത്തെടുക്കേണ്ടത്. ഒരു കാരണവശാലും ചൂട് കൂട്ടിവെച്ച് അരി വറുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇങ്ങനെ ചെയ്താൽ അരി പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അരി വറുത്തെടുത്ത് മാറ്റിവച്ച ശേഷം അതേ പാനിലേക്ക് നിലക്കടല ഇട്ടുകൊടുക്കണം. നിലക്കടല നന്നായി വറുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അതേ പാനിൽ തന്നെ എടുത്തുവച്ച തേങ്ങ കൂടി ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം വറുത്തുവെച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ
തൊലികളഞ്ഞ് എടുത്ത വറുത്ത കപ്പലണ്ടി, തേങ്ങ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത രീതിയിലാണ് പൊടിച്ചെടുക്കേണ്ടത്. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കുക. അത് അരിച്ചെടുത്ത് കുറേശ്ശെയായി പൊടിച്ചുവെച്ച കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. ഇളം ചൂടോടു കൂടി തന്നെ പൊടി ചെറിയ ഉരുളകളാക്കി മാറ്റാം. ഇപ്പോൾ നല്ല രുചികരമായ അരിയുണ്ട റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes Tasty Soft Ari Unda Recipe