Tasty Jackfruit Biriyani Recipe Malayalam : ചക്കകൊണ്ടുള്ള ഒരു അടിപൊളി ബിരിയാണിയുടെ റെസിപി ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ഇതിനായി ഒരു കഷ്ണം ചക്ക എടുത്ത് അതിൻ്റെ ചവിണി കളയാതെ തന്നെ ചെറിയ കഷ്ണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിച്ച് അതിൽ ലേശം ഉപ്പ് ചേർത്ത് ഇളക്കുക. എന്നിട്ട് വെള്ളം തിളപ്പിക്കാൻ വെക്കുക, വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് നേരത്തെ കട്ട് ചെയ്ത ചക്ക ഇടുക.

ഇനി ഹൈ ഫ്ലൈമിൽ 5 മിനിറ്റ് വെക്കുക. ശേഷം പകുതി വെന്ത ചക്ക വെള്ളത്തിൽ നിന്ന് കോരി മാറ്റി വെക്കുക. ഇനി ഒരു പാനിൽ കുറച്ച് സവാള ബ്രൗണിഷ് നിറം ആകുന്നത് വരെ വഴറ്റി എടുക്കുക. ശേഷം ബിരിയാണിയിലേക്കുള്ള റൈസ് ബിരിയാണി അരി ഉപയോഗിച്ച് തയാറാക്കുക. ശേഷം നേരത്തെ മാറ്റി വെച്ച പകുതി വെന്ത ചക്കയും നേരത്തെ വറുത്ത് വച്ച സവാളയുടെ പകുതി കൂടി ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ ഇടുക. ശേഷം ഒരു പച്ചമുളകും,
ആവശ്യത്തിന് മഞ്ഞൾ പൊടിയും മുളകു പൊടിയും 1 ടീസ്പൂൺ ഖരം മസാലയും 2 ടീസ്പൂൺ ബിരിയാണി മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. പൊടികളും പച്ച മണം പോകുന്നത് വരെ ഇളക്കുക ശേഷം 1 ടീസ്പൂൺ നാരങ്ങാ നീരും കാൽ കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം ലോ ഫ്രെയിമിൽ കുറച്ച് നേരം മൂടി വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. നല്ലപോലെ വെന്ത ചക്കയിൽ കുറച്ചു മല്ലിയിലയും
കാൽ കപ്പ് വെള്ളവും കൂടി ചേർത്ത് ഇളക്കുക. തുടർന്ന് നേരത്തെ തയാറാക്കി വച്ച ബിരിയാണി റൈസ് അതിനു മുകളിൽ ഇടുക. റൈസിന് മുകളിൽ നേരത്തെ വറുത്ത് വച്ച സവാളയും കുറച്ചു മല്ലിയിലയും കൂടി ഇടുക. ശേഷം 2 ടേബിൾ സ്പൂൺ ഓയിലും 1 ടേബിൾ സ്പൂൺ നെയ്യും കൂടി മുകളിൽ ഒഴിക്കുക. ശേഷം കുറച്ചു നേരം മൂടി വെക്കുക. നമ്മുടെ ചക്ക ബിരിയാണി റെഡി. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Pachila Hacks