എളുപ്പത്തിൽ പ്ലേറ്റ് കാലിയാക്കി തീർക്കും ഒരു കിടിലൻ പലഹാരം; ചായക്കൊപ്പം ഇനി ഇതാണ് താരം.!! | Tasty Chicken Donut Recipe

Tasty Chicken Donut Recipe : നമ്മൾ ഇന്ന് തയ്യാറാക്കാൻ പോവുന്നത് വളരെ ടേസ്റ്റിയും ഈസിയും ആയ ഒരു നാലുമണി പലഹാരമാണ്. ചിക്കൻ ഡോനട്ട്. ഇതിന്റെ റെസിപ്പി നോക്കാം. ചിക്കൻ ഇല്ലാതെ എന്ത് ചിക്കൻ ഡോനട്ട്. 400 ഗ്രാം എല്ലില്ലാത്ത ചിക്കൻ എടുത്ത് ക്ലീൻ ചെയ്ത് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് ഒരു 5 മിനിറ്റ് നേരം വേവിക്കുക. ഈ സമയം 2 വലിയ പൊട്ടറ്റോ എടുത്ത് പുഴുങ്ങുക.

വേവിച്ച ചിക്കനും പുഴുങ്ങിയ പൊട്ടാടോയും മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. അതിലേക്ക് മുറിച്ച മീഡിയം സൈസ് ഉള്ള സവാളയും പച്ചമുളകും 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അര ടീസ്പൂൺ വീതം ജീരകപ്പൊടിയും ഗരം മസാലയും കാൽ ടീസ്പൂൺ മല്ലിപൊടിയും കുരുമുളക് പൊടിയും ഉപ്പും കുറച് മല്ലിയിലയും ഒരു മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മൂന്നോ നാലോ തവണ കറക്കി എടുക്കുക.

അരച്ച് പേസ്റ്റ് പോലെ ആവാതിരിക്കാൻ ശ്രദ്ധിക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ കോൺ പൊടിയും 2 ടേബിൾസ്പൂൺ മൈദയും ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ഈ മാവ് ഡോനട്ട് ഷേപ്പിൽ ആക്കി എടുക്കാം. കയ്യിൽ എണ്ണ തുടച്ചിട്ട് വേണം ചെയ്യാൻ ഇല്ലെങ്കിൽ കയ്യിൽ പറ്റി പിടിക്കും. ബട്ടർ പേപ്പറിൽ വെച്ച് ഒരു മണിക്കൂറോളം ഫ്രീസറിൽ വെക്കുക.

ഈ സമയം കൊണ്ട് 2 മുട്ട പൊട്ടിച്ചു അതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് മിക്സ്‌ ചെയ്ത് മാറ്റി വെക്കുക. ഒരു ചെറിയ പാത്രത്തിൽ മൈദയും വേറെ ഒരു പാത്രത്തിൽ ബ്രെഡ്‌ ക്രമ്സും റെഡി ആക്കി വെക്കുക. ഷേപ്പ് ആക്കി വെച്ച ഡോനട്ട് എടുത്ത് ആദ്യം മൈദയിലും ശേഷം മുട്ടയിലും പിന്നീട് ബ്രെഡിലും മുക്കി എണ്ണയിൽ പൊരിച്ചെടുക്കാം. ഇത്രയേ ഉള്ളു. ചിക്കൻ ഡോനട്ട് റെഡി. Video Credit : Fathimas Curry World

Leave A Reply

Your email address will not be published.