ഇത് ആയിരുന്നോ ശരിക്കും അയല കറി 😳👌🏻സ്വാദ് കൂടാൻ ഇതൊക്കെ ആയിരുന്നു കാരണം. Tasty ayala curry recipe.

Tasty ayala curry recipe. അയലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ!!മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. തനി നാടൻ മുളകിട്ട മീൻകറിയും തേങ്ങ അരച്ചുചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളയിലെ പതിവു വിഭവങ്ങളാണ്. മീൻകറിയില്‍ അയല മുളകിട്ടതിനോട് മലയാളികൾക്ക് പ്രിയം കൂടും. ചോറിന്റെ കൂടെ കഴിക്കാൻ നല്ല എരിയും പുളിയുമുള്ളൊരു അയലക്കറി തയ്യാറാക്കാം.

വെളിച്ചെണ്ണ വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ ഇഞ്ചി – 1 ടേബിൾ സ്പൂൺ ചെറിയ ഉള്ളി – 5 എണ്ണം കറിവേപ്പില ഉലുവ – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ തക്കാളി – 2 എണ്ണം പച്ചമുളക് – 1 എണ്ണം പുളി – ചെറിയ നാരങ്ങ വലുപ്പത്തിൽ അയല – 3 എണ്ണം ആദ്യം ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്‌ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റിയെടുക്കാം.

ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായരിഞ്ഞതും അഞ്ച് ചെറിയുള്ളി ചതച്ചതും കുറച്ച് കറിവേപ്പിലയും കൂടെ ചേർത്ത് ഗോൾഡൻ നിറമാവുന്നത് വരെ വഴറ്റിയെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടെ ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എരിവുള്ള മുളക് പൊടിയും രണ്ട് ടീസ്പൂൺ കാശ്‌മീരി മുളകുപൊടിയും ചേർത്ത് തുടർച്ചയായി ഇളക്കിക്കൊടുക്കാം.

ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് രണ്ട് ചെറിയ തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം എല്ലാം കൂടെ വഴട്ടിയെടുത്ത് ഒരു പച്ചമുളക് അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കാം. കുറച്ച് വെള്ളം കൂടെ ചേർത്തിളക്കി തിളച്ച് തുടങ്ങുമ്പോൾ കുറഞ്ഞ തീയിൽ അടച്ചുവച്ച് തക്കാളി വേവിച്ചെടുക്കാം. എളുപ്പത്തിലും രുചിയിലും തയ്യാറാക്കാവുന്ന അയലക്കറി നിങ്ങളും ഉണ്ടാക്കൂ.

Leave A Reply

Your email address will not be published.