ഈ ചൂട് കാലത്ത് പറ്റിയ ഒരു സമ്മർ പുഡ്ഡിംഗ് തയ്യാറാക്കാം… Summer pudding recipe malayalam.

Summer pudding recipe malayalam.!!! ഈ ചൂടുകാലത്ത് കഴിക്കാൻ പറ്റിയ നല്ലൊരു പുഡ്ഡിംഗ് ആണത് സമ്മർ പുഡ്ഡിംഗ് എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം ഈ ഒരു പുഡ്ഡിംഗ് ചൂടുകാലത്ത് കഴിക്കാം എന്നു പറയുന്നതിനു കാരണം ഇത് തണുപ്പിച്ചു കഴിക്കുമ്പോഴാണ് സ്വാദ് കൂടുന്നത് എന്നാൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പുഡിങ് ആണിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇതിനെ ആദ്യം പഞ്ചസാര ഒന്ന് കാരമലൈസ് ചെയ്ത് എടുക്കണം അതിനായിട്ട് പഞ്ചസാര ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് ചെറിയ തീയിൽ ഉരുക്കിയെടുക്കുക ഇത് നല്ല ഡാർക്ക് ബ്രൗൺ നിറമായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വീണ്ടും കുറുക്കിയെടുത്തതിനുശേഷം ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.

മിക്സിയുടെ ജാറിലേക്ക് ഒരു മൂന്ന് ബ്രഡ് കൈകൊണ്ട് പൊട്ടിച്ച് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും വീണ്ടും നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക അരച്ചതിനുശേഷം ഇത് ക്യാരമലിസ് ഒഴിച്ച് വച്ചിട്ടുള്ള പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് അലൂമിനിയം ഫോയിൽ കൊണ്ട് നന്നായിട്ട് ഇതിനെ ഒന്ന് മൂടി കൊടുത്തതിനുശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ്. നന്നായിട്ട് വെന്തതിനു ശേഷം ഒന്ന് തണുക്കാനായിട്ട് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ് തണുപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു റെസിപ്പി..

പഞ്ഞി പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത് അതും തണുപ്പിച്ച് കഴിയുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily