കിച്ചൻ സിങ്ക് മാറ്റണ്ട.. പഴയ സ്റ്റീൽ പത്രങ്ങൾ വലിച്ചെറിയണ്ട.. പൊടി കൊണ്ട് കിടിലൻ സൂത്രം ഇനി ഇങ്ങനെ ഒന്നു ചെയ്തുനോക്കൂ.!! | Steel Rack Cleaning Easy Tips

Steel Rack Cleaning Easy Tips : സ്റ്റീലിനെ വെളുപ്പിച്ച് പുതുപുത്തനാക്കും ഈ പൊടി!!! വീടിന്റെ അടുക്കളയും അടുക്കളയിലെ ഉപകരണങ്ങളും നല്ല വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാ വീട്ടമ്മമാരുടെയും ആഗ്രഹമായിരിക്കുമല്ലെ. ഇന്ന് അത്തരത്തിലുള്ള കുറച്ച് കിച്ചൺ ടിപ്സാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ അടുക്കളയിലെ സ്റ്റാൻഡുകൾ, സിങ്ക്, സ്റ്റീൽ പ്ലേറ്റുകൾ അതുപോലെ സ്റ്റീലിന്റെ പൈപ്പുകൾ തുടങ്ങിയവയെല്ലാം വെറും

പത്ത് മിനിറ്റ് കൊണ്ട് എങ്ങനെ പുതിയതാക്കി മാറ്റിയെടുക്കാം എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. നമ്മുടെ അടുക്കളയിലെ സ്റ്റീലിന്റെ എല്ലാ സാധനങ്ങളും പുതിയതു പോലെ വെട്ടിത്തിളങ്ങാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് നമ്മളിവിടെ നോക്കാൻ പോകുന്നത്. കൂടാതെ വാഷ് ബേസിൻ എന്തിന് വീടിന്റെ മുൻപിൽ സ്റ്റീലിന്റെ ഗേറ്റ് ആണെങ്കിൽ അതുവരെ നമുക്ക് ഈ രീതിയിൽ റെഡിയാക്കിയെടുക്കാം. നമ്മുടെ അടുക്കളകളിലെ സ്റ്റീൽ ഉപകരണങ്ങളെ പുതുപുത്തനാക്കുന്ന ഒരു മാജിക് പൊടിയാണ് നമ്മൾ പരിജയപ്പെടുന്നത്.

അത് മറ്റൊന്നുമല്ല നമുക്കെല്ലാവർക്കും സുപരിചിതമായ കടലമാവ് അല്ലെങ്കിൽ കടലപ്പൊടിയാണത്. നമ്മൾ ഇവിടെ ഒരു കപ്പ് കടലമാവും അതേ അളവിൽ പൂജ സ്റ്റോറിൽ നിന്നും ലഭിക്കുന്ന പൂജക്കെല്ലാം ഉപയോഗിക്കുന്ന ഭസ്മപ്പൊടിയുമാണ് എടുക്കുന്നത്. നമ്മളെല്ലാവരും ശ്രദ്ധിക്കാതെ പോയ ഒരു ക്ലീനിംഗ് ഏജന്റാണിത്. ഇവിടെ നമ്മൾ മൂന്ന് വർഷത്തോളം പഴക്കമുള്ള സ്റ്റീൽ സ്റ്റാൻഡാണ് വൃത്തിയാക്കാനായി എടുത്തിരിക്കുന്നത്.

കടലമാവും ഭസ്മപ്പൊടിയും തുല്യമായി എടുത്ത ശേഷം അതിലേക്ക് തുല്യ അളവിൽ തന്നെ മണ്ണെണ്ണയാണ് ചേർക്കേണ്ടത്, വെള്ളമല്ല. ശേഷം നന്നായിട്ട് മിക്സ് ചെയ്യുക. ഇതിൽ ആദ്യമേ വെള്ളമൊന്നും തട്ടിക്കരുത്. മൊത്തത്തിൽ നമ്മളൊരു സ്ക്രബ്ബറോ സ്പോഞ്ചോ എന്താണ് ഉരക്കാനായി എടുക്കുന്നത് അതെടുക്കുക.ഈ കിടിലൻ ടിപ്പ് ഉപയോഗിച്ച് സ്റ്റീൽ എങ്ങനെ വെളുപ്പിച്ചെടുക്കാമെന്ന് നോക്കണ്ടേ??? താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Video Credit : Surumi bross

Comments are closed.