മുളപ്പിച്ച ധാന്യം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ചപ്പാത്തി തയ്യാറാക്കി എടുക്കാം. Sprouts chappathi recipe malayalam.
Sprouts chappathi recipe malayalam. മുളപ്പിച്ച ധാന്യങ്ങൾ കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ചപ്പാത്തി തയ്യാറാക്കി എടുക്കാം ഈ ഒരു ചപ്പാത്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അത് മാത്രമല്ല ഇതൊന്നും കഴിക്കാത്ത ആൾക്കാരെല്ലാം കഴിപ്പിക്കാൻ പറ്റിയ ഒരു ഐറ്റം കൂടിയാണ് ഇത് മുളപ്പിച്ച് എടുക്കുന്നതിനായിട്ട് നമുക്ക് ധാന്യങ്ങൾ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് അതിനായിട്ട് ചെറുപയറും മുതിരയും ഒക്കെ ഇതിലേക്ക് ചേർക്കാവുന്നതാണ്.
ധാന്യങ്ങൾ നന്നായി കഴുകി വൃത്തിയാക്കി നനവോടുകൂടി ഒരു തുണിയിൽ കെട്ടിവയ്ക്കുക പിറ്റേദിവസം തന്നെ ഇത് മുള വന്നിട്ടുള്ളത് കാണാം ഇങ്ങനെ മുളച്ചു വന്നു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഇത് നന്നായിട്ടൊന്ന് ഉണക്കി പൊടിച്ചെടുക്കുക. നന്നായിട്ട് അരച്ചെടുത്താലും മതിയാവും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഉണക്കിപ്പൊടിച്ചു വയ്ക്കുമ്പോൾ നമുക്ക് ഏത് സമയത്തും എപ്പോഴും എന്തുവേണമെങ്കിലും തയ്യാറാക്കി കഴിക്കാൻ സാധിക്കും.

അതിനുശേഷം ചപ്പാത്തി മാവിലേക്ക് ധാന്യങ്ങൾ പൊടിച്ചതിന് ചേർത്തുകൊടുത്ത ഒപ്പം തന്നെ ഇഞ്ചിയും പച്ചമുളകും വേണ്ടവർക്ക് അതും ചേർത്തുകൊടുക്കാം അതിനുശേഷം ഇത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ ഇത് സാധാരണ ചപ്പാത്തി തയ്യാറാക്കുന്ന പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ധാന്യങ്ങൾ ഒന്നും ഇതിനുള്ളിൽ ഉണ്ടെന്ന് അറിയുകയുമില്ല.
വളരെ ഹെൽത്തിയായിട്ടും തീർച്ചയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇനി ഇതുകൊണ്ട് എന്തൊക്കെ തയ്യാറാക്കാമെന്ന് എന്തൊക്കെ ഗുണങ്ങളാണ് ഇതുമൂലം നമുക്ക് കിട്ടുന്നതെന്നും ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ എന്തൊക്കെ മാറ്റമാണ് ശരീരത്തിന് വരുന്നതെന്നും തയ്യാറാക്കുന്ന വിധവും വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : PACHILA HACKS