അരിയും കപ്പലണ്ടിയും ഇത് മതി രാവിലത്തെ പലഹാരം തയ്യാറാക്കാൻ. Special rice groundnuts dosa recipe.

Special rice groundnuts dosa recipe. അരിയും കപ്പലണ്ടിയും ചേർത്ത് എന്തൊക്കെ പലഹാരങ്ങൾ നിങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ വളരെ വ്യത്യസ്തമായിട്ട് നമുക്ക് ഡെയിലി കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് നല്ല ടേസ്റ്റ് ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിരാനായി വയ്ക്കുക നന്നായി കുതിർന്നതിനുശേഷം മാത്രം അരയ്ക്കുക.

പച്ചരി നന്നായി കുതിർന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് വെള്ളം മുഴുവനായിട്ട് മാറ്റി ഇട്ടു കൊടുത്തതിനുശേഷം ഇതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കണം കപ്പലണ്ടിയും ഇതുപോലെ പച്ചരിയുടെ ഒപ്പം തന്നെ കുതിരാനായിട്ട് ഇടുന്നതാണ് നല്ലത് നന്നായി കുതിർത്തതിനു ശേഷം ഇത് രണ്ടും നന്നായിട്ട് അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.

അതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക അതിനുശേഷം ഇത് ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് പരത്തിയെടുക്കാൻ നല്ലൊരു ദോശയാണ് ഇങ്ങനെ തയ്യാറാക്കി എടുക്കുന്നത് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയും നല്ല രുചികരവുമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.

Leave A Reply

Your email address will not be published.