Special Red rice paayasam recipe. തരിക്കലരി എന്ന് പറഞ്ഞിട്ടുള്ള അരി നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ് ചുവന്ന അരി പോലെ തന്നെ ഇത് ബോയിൽഡ് അല്ലാത്ത മറ്റൊരു അരി ആണ്. ഈ അരിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് വെച്ചിട്ടാണ് പലഹാരങ്ങൾ പണ്ടുകാലത്ത് തയ്യാറാക്കിയിരുന്നത് ഇതിൽ പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക സ്വാദും അതുപോലെ ശരീരത്തിന് വളരെ നല്ലതുമാണ്.
തരിക്കൽ അരി വെച്ചിട്ട് നല്ലൊരു പായസമാണ് തയ്യാറാക്കി എടുക്കുന്നത്. ഇന്ന് തയ്യാറാക്കുന്ന പായസം ആദ്യം ഒരു ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ കഴുകി എടുത്തു വെച്ചിട്ടുള്ള അരി ചേർത്ത് കൊടുക്കുക അരി നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ അതിലോട്ട് ശർക്കരപ്പാനി ചേർത്ത് കൊടുക്കാം ശർക്കരപ്പാനി മാരിയും കൂടെ വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യും ഏലക്ക പൊടിയും ചേർത്തു കൊടുക്കാം.

ഇതെല്ലാം നന്നായിട്ട് കുറുക്കി എടുക്കണം കുറച്ചു കൂടി വെള്ളം ഒഴിച്ചു കൊടുത്തിട്ട് വീണ്ടും ഇത് വേവിച്ച് അരിയും ശർക്കരയും കറക്റ്റ് പാകത്തിന് ആയി വരണം. നന്നായി കുറുകി വന്നതിനുശേഷം ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിലേക്ക് പാല് ചേർക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത..
സാധാരണ അമ്പലങ്ങളിലൊക്കെ നിന്ന് കിട്ടുന്ന പ്രസാദം പോലെ വളരെ രുചികരമായിട്ടുള്ള ഒരു പായസമാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen