ചായക്കട ഉഷാറാക്കാം പരിപ്പുവട ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് കഴിഞ്ഞാൽ. Special parippuvada recipe.

Special parippuvada recipe. പണ്ടുകാലമല്ലേ നമ്മുടെ ചായക്കട പലഹാരങ്ങളിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പരിപ്പുവട പരിപ്പുവട തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊടിക്കൈകൾ ഉണ്ട് അതുകൂടി ചേർന്നാൽ മാത്രമേ പരിപ്പുവടയ്ക്ക് സാധാരണ കിട്ടുന്ന ആ ഒരു ചായക്കടയിലെ സ്വാദ് വീട്ടിലും കിട്ടുകയുള്ളൂ..

സാധാരണ നമ്മൾ വീട്ടിൽ ഇത് തയ്യാറാക്കി എടുക്കുമ്പോൾ പരിപ്പുവട സ്വാദിഷ്ടമായി കിട്ടാറില്ല എന്നൊരു വലിയ പറയാറുണ്ട് ചായക്കടയിൽ നിന്ന് കഴിക്കുന്നത് പരിപ്പുവടയ്ക്ക് എന്തോ ഒരു ചെറിയ വ്യത്യാസം ഇല്ലേ എന്ന് തോന്നാറുണ്ട് സാധാരണ പരിപ്പുവട തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കടലപ്പരിപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്തതിനു ശേഷം പകുതി കടലപ്പരിപ്പ് നന്നായിട്ട് അരച്ചെടുക്കുക ബാക്കി കടലപ്പരിപ്പ് അരച്ച മാവിന്റെ ഒപ്പം ചേർത്ത് ആവശ്യത്തിന് ഇഞ്ചി ചതച്ചത് പച്ചമുളക് ചതച്ചത് അല്ലെങ്കിൽ ചെറുതായിട്ട് കട്ട് ചെയ്തത് ഇതിന്റെ ഒപ്പം തന്നെ സവാള ചെറുതായി അരിഞ്ഞത് ഇതിന്റെ കൂടെ തന്നെ കായപ്പൊടിയും പരിപ്പ് അരക്കുന്ന സമയത്ത് തന്നെ ചുവന്ന മുളകും വേണമെങ്കിൽ ചേർത്ത് അരക്കാവുന്നതാണ്.

അല്ലെങ്കിൽ മുളകുപൊടി ചേർത്ത് കുഴച്ചെടുക്കുക ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ഇത്രയും ചേർത്തതിനുശേഷം കൈകൊണ്ട് ഒട്ടും വെള്ളമില്ലാതെ കുഴച്ചെടുക്കുക ഇന്നത്തെ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള ആ ഒരു സീക്രട്ട് ഇൻഗ്രീഡിയന്റ് കൂടെ ചേർക്കുമ്പോഴാണ് ചായക്കടയിലെ അതേ രുചി നിങ്ങൾക്ക് കിട്ടുന്നത്.

ഇത്രയും ചേർത്ത് കഴിഞ്ഞാൽ കറിവേപ്പില ചെറുതായി കട്ട് ചെയ്തത് കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തതിനുശേഷം എണ്ണ നന്നായി ചൂടായി എന്ന് ഉറപ്പു വരുമ്പോൾ മാത്രം പരിപ്പുവടക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മാവിൽ നിന്ന് ഓരോ ഉരുളകളാക്കി എടുത്ത് കൈകൊണ്ട് ഒന്ന് പരത്തിയതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് കോരുകയാണ് ഒരു ചെറിയ തീയിൽ വച്ചിട്ട് വേണം ഇത് വറുത്തെടുക്കേണ്ടത് കാരണം ഉൾഭാഗവും വെന്തുകിട്ടണം പുറമേയും നന്നായിട്ട് വെന്തു കിട്ടണം.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world.