കട്ടൻ ചായ മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ ഞെട്ടും ഉറപ്പ്! ഒരൊറ്റ തവണ കട്ടൻ ചായ ഇതുപോലെ തയ്യാറാക്കി നോക്കൂ! | Special Kattan Chaya Juice Recipe
Special Kattan Chaya Juice Recipe : ചുട്ടുപൊള്ളുന്ന ഈ ചൂടുകാലത്ത് ശരീരവും മനസ്സും ഒക്കെ തണുപ്പിക്കാൻ ആയിട്ട് ഉണ്ടാക്കി എടുക്കാവുന്ന കിടിലൻ ഒരു ജ്യൂസ് നെ കുറിച്ച് പരിചയപ്പെടാം. രണ്ടു പേർക്കുള്ള ജ്യൂസ് ഉണ്ടാക്കുവാനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ ആയി വെച്ചിട്ട് അതിലേക്ക് ഒരു കാൽ ടീസ്പൂൺ തേയില പൊടി ഇട്ടു കൊടുക്കുക. നല്ലപോലെ വെട്ടി തിളച്ചതിനു
ശേഷം ഫ്രെയിം ഓഫ് ചെയ്‌ത് നന്നായി തണുക്കാനായി മാറ്റിവയ്ക്കുക. ഈയൊരു കട്ടൻ ചായ നേരത്തെ ഉണ്ടാക്കി വച്ചാലും കുഴപ്പമില്ല. കട്ടൻ ചായ തണുത്തതിനുശേഷം മിക്സിയുടെ ജാറി ലേക്ക് അരിച്ചു ഒഴിക്കുക. ശേഷം അതിലേക്ക് പച്ചമുളക് നടുവേ കീറി ഇടുകയും ചെറിയൊരു കഷണം ഇഞ്ചി ചതച്ച് ഇടുകയും ഒന്നര നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക.

നാരങ്ങയുടെ കുരു കളഞ്ഞതിനു ശേഷം വേണം നീര് പിഴിഞ്ഞു ഒഴിക്കാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ജാർ ലേക്ക് ഒരു ഗ്ലാസ് തണുത്ത വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. അടുത്തത് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ഇട്ടു കൊടുത്തതിനു ശേഷം തണുപ്പിന് ആവശ്യമായ കുറച്ച് ഐസ് ക്യൂബുകൾ കൂടി ഇട്ടു കൊടുക്കുക.ശേഷം ഇവ നല്ലപോലെ ഒന്ന് അടിച്ചെടുത്ത് കഴിഞ്ഞു ഒരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് അരിച്ച് ഒഴിക്കുക. അരിച്ചു കഴിഞ്ഞാൽ കട്ടൻ ചായ കൊണ്ടുണ്ടാക്കിയ ഒരു പാനീയമാണ് ഇതെന്ന് ഒരു കാരണവശാലും ആർക്കും തിരിച്ചറിയാൻ കഴിയില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Special Kattan Chaya Juice Recipe Video credit : Grandmother Tips