മത്തി ഇഡലി ചെമ്പിലോ😳 ഇതെന്ത് വിഭവം. Special fish masala idly recipe.

Special fish masala idly recipe. മത്തി ഇഡ്ഡലി ചെമ്പിൽ വച്ച് നിങ്ങൾ എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ ഉണ്ടാവില്ല അല്ലേ പക്ഷേ ഇതുപോലെ ഒരു വിഭവങ്ങൾ തയ്യാറാക്കി നോക്കൂ ഒരുപാട് ഇഷ്ടമാകും. കാരണം ഇതൊരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം ആണ് അത് മാത്രമല്ല ഈവനിംഗ് സ്നാക്ക് ആയിട്ട് നമുക്ക് കഴിക്കാൻ സാധിക്കും പക്ഷേ ഇതിനകത്ത് മീനുണ്ട് ആവിയിലാണ് വേവിച്ചെടുക്കുന്നത് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം.

സാധാരണ നമ്മൾ തയ്യാറാക്കുമ്പോൾ അതിനൊപ്പം സാമ്പാർ വേണം ചമ്മന്തി വേണം അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കറി വേണം വെറുതെ കഴിക്കാൻ നമുക്ക് ഇഷ്ടമല്ല പക്ഷേ ഇതുപോലെയാണ് നമ്മൾ തയ്യാറാക്കുന്നത് കൂടിയാണ് തയ്യാറാക്കുന്നതെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം

ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് മത്തി നന്നായിട്ട് വറുത്തെടുക്കണം അതിനായിട്ട് മീൻ നന്നായി കഴുകി വൃത്തിക്ക് ക്ലീൻ ചെയ്ത് അതിലേക്ക് മസാല പുരട്ടി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മീൻ മുഴുവനായിട്ടും അതിലേക്ക് നിരത്തിയതിനു ശേഷം നമുക്ക് ഇത് നന്നായിട്ടൊന്ന് വറുത്തെടുക്കണം വറുത്ത് കഴിഞ്ഞാൽ പിന്നെ മുള്ളു മാറ്റിയിട്ട് കൈകൊണ്ട് നന്നായിട്ട് പൊടിച്ചെടുക്കണം പൊടിച്ചു കഴിഞ്ഞാൽ ഇനി അടുത്തതായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം.

മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് മസാല തയ്യാറാക്കി കഴിഞ്ഞാൽ അതിലേക്ക് മീൻ കൂടി ചേർത്തു മിക്സ് ചെയ്ത് യോജിപ്പിച്ച് ഒട്ടും വെള്ളം ഇല്ലാത്ത രീതിയിൽ ആക്കി എടുക്കുകയാണ് വേണ്ടത് ഇനി നമുക്ക് അരച്ചെടുക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് അതിനായിട്ട് അരിപ്പൊടിയും തേങ്ങയും അരി ചോറും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് ആക്കി എടുത്തതിനുശേഷം ഒരു ഇഡ്ഡലി തട്ടിലേക്ക് ഒഴിച്ചുകൊടുത്ത് അതിന്റെ മുകളിൽ ആയിട്ട് ഈ ഒരു മസാല വച്ചു കൊടുക്കാവുന്നതാണ്.

ഒരു മീൻ മസാല ചേർന്ന് ഇഡലി പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.

Leave A Reply

Your email address will not be published.