ഇതാണ് മക്കളെ മീൻ കറി! മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ ഇങ്ങനെ മാത്രമേ ഇനി ഉണ്ടാക്കൂ! | Special Fish Curry Meen Mulakittathu Recipe

Special Fish Curry Meen Mulakittathu Recipe : കേരളീയർക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഉച്ചയൂണ്. ഊണ് ഗംഭീരമാക്കാൻ നല്ല കുടംപുളിയിട്ട് വച്ച മീൻ കറി കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഉച്ചയൂണിന് നല്ല തനിനാടൻ മീൻകറി ഒരുക്കാം. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് കേരള സ്റ്റൈലിൽ കുടംപുളിയിട്ട് വച്ച കിടിലൻ മീൻ കറിയുടെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് ഈ മീൻ മുളകിട്ടത് തയ്യറാക്കുന്നത് എന്ന് നോക്കാം.

മീൻ – 1 കിലോകുടംപുളിചെറിയ ഉള്ളി – 8 അല്ലിവെളുത്തുള്ളി – 6 അല്ലിഇഞ്ചി ചതച്ചത് – ഒരു വലിയ കഷണംമഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺമല്ലിപ്പൊടി – 2 ടേബിൾ സ്പൂൺകാശ്മീരി മുളക്പൊടി – 3 ടേബിൾ സ്പൂൺഉലുവ – 2 നുള്ള്കറിവേപ്പില – 1 തണ്ട്വെളിച്ചെണ്ണ – ആവശ്യത്തിന്

ആദ്യം അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടെ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കണം. മസാലപ്പൊടികൾ കരിഞ്ഞ് പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മൺചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായാൽ രണ്ട് നുള്ള് ഉലുവ ചേർക്കുക. ശേഷം കുറച്ച് കറിവേപ്പിലയും എട്ട് വലിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ആറ് വലിയ അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി ചതച്ചെടുത്തതും ചേർക്കുക.

ഇനി ഇതെല്ലാം നല്ലൊരു ഗോൾഡൻ കളറാവുന്നത് വരെ വഴറ്റിയെടുക്കുക. അടുത്തതായി നേരത്തെ മിക്സ് ചെയ്ത് വച്ച മസാലപ്പൊടികൾ ചേർക്കുക. മസാലകൾ നന്നായി വഴന്ന് വന്നാൽ അഞ്ച് കഷണം കുടംപുളി നന്നായി കഴുകി പതിനഞ്ച് മിനിറ്റോളം വെള്ളത്തിലിട്ട് കുതിർത്തെടുത്തത് വെള്ളത്തോടെ ചേർക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ഊണ് ഗംഭീരമാക്കാൻ കേരള സ്റ്റൈൽ കുടംപുളിയിട്ട കിടു മീൻ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ. Special Fish Curry Meen Mulakittathu Recipe Video Credit : Mia kitchen

Leave A Reply

Your email address will not be published.