സൗഭാഗ്യയ്ക്ക് സൗഭാഗ്യങ്ങളുടെ കാലം; പുത്തൻ സന്തോഷം പങ്ക് വെച്ച് സൗഭാഗ്യ വെങ്കിടേഷ് !! | Soubhagya Venkitesh happy news viral malayalam

Soubhagya Venkitesh happy news viral malayalam : മികച്ച യൂട്യൂബർക്കുള്ള മൗലി ഫിലിംസ് സോഷ്യൽ മീഡിയ അവാർഡ് കരസ്ഥമാക്കി പ്രേക്ഷകരുടെ പ്രിയ താരം സൗഭാഗ്യ വെങ്കിടേഷ്; ആശംസകളു മായി ആരാധകരും സോഷ്യൽ മീഡിയയും. പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യണിന്റെ ഏക മകൾ. താര കല്യാൺ നല്ലൊരു അഭിനയത്രിയും നർത്തകിയും ആണ്. അതുപോലെ തന്നെ അമ്മയുടെ കഴിവുകൾ എല്ലാം ലഭിച്ച ഒരു പുത്രിയാണ് സൗഭാഗ്യ. താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യ പങ്കുവെക്കുന്ന ഓരോ വീഡിയോകളും

നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും താരം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.താരത്തിന്റെ ഭർത്താവിന്റെ പേരാണ് അർജുൻ സോമശേഖരൻ. ഇദ്ദേഹത്തിന്റെ എല്ലാവിധ സപ്പോർട്ടുകളും സൗഭാഗ്യക്കുണ്ട്. ഇരുവർക്കും കഴിഞ്ഞവർഷമാണ് ഒരു കുഞ്ഞു പിറന്നത്. സുദർശന എന്നാണ് കുഞ്ഞിന്റെ പേര്. സുദർശനെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കൊച്ചു ബേബി എന്നാണ് പ്രേക്ഷകരും.

സുദർശനയെ വിളിക്കാറുള്ളത്. താരത്തിന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിശേഷവും താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. mowli filims social media award 2023 നേടിയിരിക്കുകയാണ് താരം. സൗഭാഗ്യ അർഹയായിരിക്കുന്നത് മികച്ച യൂട്യൂബർ എന്ന

പദവിക്കാണ്. ഏറ്റവും നല്ല രീതിയിൽ തന്നെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകരിൽ എത്തിക്കാറുണ്ട് എന്നതുകൊണ്ടുതന്നെ താരത്തിന് വളരെയധികം അർഹതപ്പെട്ട അവാർഡ് തന്നെയാണ് ഇത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. ”Humbled and motivated Thank you very much all of you. Thank you Mewli Films. നിരവധി സെലിബ്രിറ്റികളും ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.