ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ ശരിക്കും ഞെട്ടും !! ഇത് ഒരെണ്ണം മതി ; ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല | solution for Fridge Over Cooling problem

solution for Fridge Over Cooling problem: മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഫ്രീസറിനകത്ത് ധാരാളം ഐസ് കട്ടയായി കിടക്കുന്നുണ്ട് എങ്കിൽ അത് പെട്ടെന്ന് അലിയിച്ച് കളയാനായി ഒരു ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ് ഇടുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു കട്ടിയുള്ള ടർക്കി നാലായി മടക്കി അതിലേക്ക് ഉപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ഈയൊരു ടർക്കി ഉപയോഗിച്ച് ഫ്രീസറിന്റെ ഉൾഭാഗം മുഴുവൻ നല്ല രീതിയിൽ തുടച്ചു കൊടുക്കുക.

10 മിനിറ്റ് റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഐസ് എളുപ്പത്തിൽ തുടച്ചെടുക്കാനായി സാധിക്കുന്നതാണ്. ഒരുതവണ ഈ ഒരു രീതിയിൽ വൃത്തിയാക്കി എടുത്ത ഫ്രീസറിൽ വീണ്ടും ഐസ് കട്ട പിടിക്കാതിരിക്കാനായി ഉരുളക്കിഴങ്ങ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ഉരുളക്കിഴങ്ങ് എടുത്ത് അതിൽ നിന്നും പകുതിഭാഗം മുറിച്ചെടുക്കുക. ഒരു ഫോർക്ക് ഉപയോഗിച്ച് ഉരുളക്കിഴങ്ങ് നല്ലതുപോലെ കുത്തി കൊടുക്കുക. എന്നാൽ മാത്രമാണ് അതിൽ നിന്നും നല്ലതുപോലെ നീര് ഇറങ്ങി കിട്ടുകയുള്ളൂ.

നീര് വരുന്ന ഭാഗം ഫ്രീസറിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ ഫ്രീസർ വൃത്തിയാക്കി വയ്ക്കുകയാണെങ്കിൽ ഐസ് കട്ടപിടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.