പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഇങ്ങിനെ ചെയ്തു നോക്കൂ. Soft puttu powder recipe
Soft puttu powder recipe | മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ പുട്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കടകളിൽ നിന്നും വാങ്ങുന്ന പുട്ടുപൊടി ഉപയോഗിച്ചായിരിക്കും പുട്ട് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച രീതിയിൽ സോഫ്റ്റ്നസ് ലഭിക്കണമെന്നും ഇല്ല.
പുട്ടിന് ആവശ്യമായ പൊടി വീട്ടിൽ തന്നെ പൊടിച്ചെടുത്ത് തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ സോഫ്റ്റ്നസും രുചിയും ലഭിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ പൊടി ഉണ്ടാക്കിയെടുക്കണം. അതിനായി നന്നായി കഴുകി വൃത്തിയാക്കിയ പൊന്നിയരി ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായി ഇടുക. അതിനുശേഷം വെള്ളം മുഴുവനായും ഊറ്റി കളഞ്ഞ് അരി ആവി കയറ്റിയെടുത്ത് ഉണക്കിയെടുക്കണം.
വെയിലത്ത് വെച്ച് ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിന് പകരമായി ഓവനിൽ വച്ച് ചൂടാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ചൂടാക്കിയെടുത്ത അരി നല്ലതുപോലെ പൊടിച്ചെടുക്കുക. ആദ്യം വലിയ അരിപ്പ വച്ച് പൊടി അരിച്ചെടുത്ത ശേഷം ചെറിയ അരിപ്പ ഉപയോഗിച്ചു കൂടി പൊടി അരിച്ചെടുക്കണം. പുട്ട് ഉണ്ടാക്കാനായി ആവശ്യത്തിനുള്ള പുട്ടുപൊടി എടുത്ത് അതിലേക്ക് ഉപ്പും വെള്ളവും തളിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

പുട്ട് ആവി കയറ്റാനുള്ള വെള്ളം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ പുട്ടുകുറ്റിയിൽ തേങ്ങയും പുട്ടുപൊടിയും ഫിൽ ചെയ്ത ശേഷം ആവി കയറ്റാനായി വയ്ക്കുക. അഞ്ച് മിനിറ്റ് ഈ ഒരു രീതിയിൽ ആവി കയറ്റി എടുക്കുമ്പോഴേക്കും നല്ല സോഫ്റ്റ് പുട്ട് ലഭിക്കുന്നതാണ്. ചൂട് കടലക്കറി യോടൊപ്പം ഈ ഒരു പുട്ട് സെർവ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കുമ്പോൾ പുട്ടുപൊടി കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല വീട്ടിൽ തന്നെ തയ്യാറാക്കുന്ന പുട്ടുപൊടി ആയതുകൊണ്ട് തന്നെ നല്ല രുചിയും ഗുണവും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.