ഇനി അപ്പം ശരിയായില്ല എന്ന് ആരും പറയില്ല! ആർക്കും ഉണ്ടാക്കാൻ പറ്റിയ സൂപ്പർ സോഫ്റ്റ് പാലപ്പം.!!
ഇന്ന് നമുക്ക് വളരെ ടേസ്റ്റിയും സോഫ്റ്റുമായിട്ടുള്ള സൂപ്പർ പാലപ്പം തയ്യാറാക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ തുടക്കകാർക്ക് പോലും വളരെ പെർഫെക്റ്റ് ആയി തന്നെ പാലപ്പം ഉണ്ടാക്കാം. അതിനായി ആദ്യം 2 ഗ്ലാസ് ഇഡലി ഉണ്ടാക്കുന്ന പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. അതിനുശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി മിക്സി ജാറിൽ ഇടുക.

അരി അരക്കുമ്പോൾ പകുതി അരി ആദ്യം മിക്സിയിൽ അരച്ചെടുക്കുക. ബാക്കി അതിനുശേഷം അരക്കുക. 1/4 കപ്പ് വെള്ളം ചേർത്ത് വേണം അരച്ചെടുക്കുവാൻ. അടുത്തതായി അരച്ചെടുത്ത മാവിൽ നിന്ന് 4 tbsp മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇത് അടുപ്പിൽ വെച്ച് കുറുക്കിയെടുക്കുക.
അടുത്തതായി അരമുറി തേങ്ങ ചിരകിയതും തേങ്ങാ പാലും എടുക്കുക. രണ്ടാമത് അരി അരക്കുമ്പോൾ അതിൽ തേങ്ങ ചിരകിയതും തേങ്ങാ പാലും ഉപ്പും ചേർത്തുവേണം അരക്കുവാൻ. ബാക്കി ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips & Cooking by Neji ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.