ഇഡ്ഡ്ലി, ദോശ മാവ് മിക്സിയിൽ അരക്കുന്നവർ ഇത് മാത്രം അറിയാതെ പോകല്ലേ.. ആരും പറയാത്ത രഹസ്യം.!! | Idli batter tricks

Idli batter tricks malayalam : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു കൊച്ചു അടുക്കള ടിപ്പ് ആണ്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്പ്. മിക്കപ്പോഴും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാകുന്ന ഒന്നായിരിക്കും ഇഡലി അല്ലെങ്കിൽ ദോശ. ഇഡ്ഡ്ലി, ദോശ എന്നിവയ്ക്കുള്ള മാവ് മിക്സിയിൽ അരക്കുന്ന സമയത്ത്

മിക്കവർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മിക്സി പെട്ടെന്ന് ചൂടാകുന്നത്. ഇങ്ങനെ വരുമ്പോൾ നമ്മൾ കുറച്ചു നേരം ഓഫാക്കി വെക്കും. പിന്നീട് വീണ്ടും ഓണാക്കി അരക്കും. ഇതിങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും. ഇങ്ങനെ നമ്മുടെ കുറെ സമയവും പോകും. എന്നാൽ അതിനുള്ള ഒരു സിമ്പിൾ പ്രതിവിധിയുമായാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്.

ഒറ്റ ഉപയോഗത്തിൽ തന്നെ നമുക്ക് മുഴുവനായും അരച്ചെടുക്കാവുന്നതേ ഉള്ളൂ.. മിക്സി ചൂടാകുകയേ ഇല്ല. അത് എങ്ങനെയെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. നമ്മൾ ഉഴുന്നും മറ്റും അരക്കുമ്പോൾ അതിനൊപ്പം രണ്ടു കഷ്ണം ഐസ് ക്യൂബ് കൂടി ഇട്ടുകൊടുക്കുക. എന്നിട്ട് അരച്ചെടുക്കുകയാണെങ്കിൽ മിക്സി ചൂടാകുകയുമില്ല നമ്മുടെ പണി എളുപ്പത്തിൽ തീരുകയും ചെയ്യും.

ഐസ് ക്യൂബുകൾ ഇടുമ്പോൾ അത് വെള്ളമായി തീരുന്നതുകൊണ്ട്, ഒപ്പം വെള്ളം അതികം ചേർക്കേണ്ടതില്ല. ഐസ് ക്യൂബിലെ വെള്ളം മതിയാകും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Mums Daily Tips & Tricks