ഏതു തണുപ്പിലും മാവു പെട്ടന്ന് പതഞ്ഞു പൊങ്ങി കിട്ടാൻ ഈ സൂത്രം ചെയ്താൽ മതി.. പഞ്ഞിക്കെട്ട് പോലെ ഇഡലി.!! | Soft idli batter trick
ഏത് കാലാവസ്ഥയിലും നല്ല സോഫ്റ്റ് ഇഡലി എങ്ങനെ തയാറാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. സാധാരണയായി ഇഡലി മാവ് അല്ലെങ്കിൽ ദോശമാവ് എന്നിവയൊക്കെ ഫെർമിന്റേഷൻ നടക്കാ നായി എട്ടു തൊട്ടു 10 മണിക്കൂർ വരെയാണ് വയ്ക്കാറ്. ഈ രീതിയിലൂടെ നാലു മണിക്കൂർ കൊണ്ട് നമുക്ക് മാവ് ഫെർമിന്റേഷൻ നടന്നു കിട്ടുന്നതാണ്.

ഇതിനായി 2 കപ്പ് പച്ചരി ആണ് എടുക്കേണ്ടത്. ഒരു കപ്പ് ഉഴുന്നും എടുത്തു നല്ലതുപോലെ കഴുകി അതിനു ശേഷം വെള്ളത്തിൽ കുതിരാൻ ആയി വെക്കുക. ഉഴുന്നു ലേക്ക് ഒരു സ്പൂൺ ഉലുവ കൂടി ഇടുകയാണെങ്കിൽ നല്ലൊരു മണം ലഭിക്കുന്നതാണ്. നാലുമണിക്കൂർ കുതിരനായി വെക്കുമ്പോൾ രണ്ടുമണിക്കൂർ അവസാനം ഫ്രിഡ്ജിൽ വയ്ക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഉഴുന്നു വെള്ളവും നല്ലതുപോലെ തണുത്തു കിട്ടുന്നതാണ്.